നടൻ നെടുമുടി വേണുവിന്റെ നില ഗുരു തരം, ഹോസ്പിറ്റലിൽ പ്രാർത്ഥനയോടെ ആരാധകർ.

മലയാള സിനിമ നടൻ നെടുമുടി വേണുവിനെ ആരോഗ്യ പ്രശ്ന ങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്തെ ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് താരം.താരത്തിന്റെ ആരോഗ്യ നില ഗുരു തരമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിക്കുന്നു.ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നാണ് പരിശോധിക്കുന്ന ഡോക്ടർമാർ നൽകുന്ന വിവരം.

തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലും പ്രദർശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാർത്ത വന്നിരുന്നു.

Scroll to Top