സാറെ ഒരു സെൽഫി,സിനിമ നടനല്ല ഒറിജിനൽ പോലിസാ,സെൽഫിയുമായി സിനിമനടൻ നീരജ് മാധവ്.

പുതുതലമുറ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന നടനാണ് നീരജ് മാധവ്.നീരജ് മാധവ് തൻറെ ഫേസ്ബുക്കിലൂടെ പോലീസുമായുള്ള സെൽഫി പങ്ക് വെക്കുകയാണ്.സെൽഫി കണ്ടാൽ ഏതെങ്കിലും സിനിമ ഷൂട്ട് എന്നോ സിനിമ നടൻ എന്നോ പറയുള്ളു.അത്രക്ക് സുന്ദരനായ ചുള്ളൻ പോലീസ്.ഒരു പരിപാടിക്ക് ശേഷം ആരാധകർക്കൊപ്പം സെൽഫി എടുക്കുകയായിരുന്നപ്പോഴാണ് നീരജിന്റെ കണ്ണിൽ ആ പോലീസുകാരൻ പെട്ടത്.പെട്ടന്ന് തന്നെ താരം ആ പോലീസുകാരന്റെ അടുത്തേക്ക് ചെന്നിട്ട് സാറെ ഒരു സെൽഫി എന്ന് പറഞ്ഞു.

തൻറെ കൂടെ നിരവധി പേർ സെൽഫി എടുക്കാൻ തിരക്ക് കൂട്ടുന്നതിനിടയിലാണ് നീരജ് പോയി സെൽഫി എടുക്കുന്നത്.ജീപ്പിൽ മാസ്സ് ലുക്കിൽ ഇരിക്കുകയായിരുന്ന പോലീസ് സിങ്കം ഗെറ്റപ്പായിരുന്നു.ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹം അതുപോലെ തന്നെ സെൽഫിയ്ക്ക് പോസ് ചെയ്യുകയായിരുന്നു
തൃക്കാക്കര സ്റ്റേഷനിലെ എസ്ഐയായ മനീഷ് പൗലോസാണ് ഇൗ പൊലീസുകാരൻ. മുൻപ് മലപ്പുറം ചങ്ങനംകുളം സ്റ്റേഷനിലായിരുന്നു. ആസിഫ് അലി നായകനാകുന്ന ചിത്രമടക്കം രണ്ടു സിനിമകളിലേക്ക് അവസരം ലഭിച്ചെങ്കിലും ജോലിത്തിരക്കു കാരണം സിനിമാ മോഹം മാറ്റിവയ്ക്കേണ്ടി വന്നു ഇദ്ദേഹത്തിന്.

സിങ്കം ലുക്കിൽ സൈബർ ലോകത്തിന്റെ മനം കവരുകയാണ് ഇൗ കാക്കി.നീരജ് ഫോട്ടോയ്‌ക്കൊപ്പം ഇങ്ങനെ കൂടി ക്യാപ്ഷൻ ഇട്ടാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.സിനിമ നടനല്ല, ഒറിജിനൽ പോലീസാ! Meet Mr. Manesh Paulose, Sub inspector, Kerala police. ജീപ്പും ചാരി സ്റ്റൈലിൽ ഉള്ള ആ നിൽപ് കണ്ടപ്പോ, ഞാൻ അങ്ങോട്ടു പോയി ചോദിച്ചു ഒരു ഫോട്ടോ എടുത്തോട്ടേന്ന്. സംഗതി കളറല്ലേ

 

 

FACEBOOK POST