പ്രത്യേകത നിറഞ്ഞ പിറന്നാൾ, കുഞ്ഞുമാലാഖയുടെ പിറന്നാൾ ആഘോഷിച്ച് നീരജ് മാധവ്.

2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡിൽ ദി ഫാമിലിമാൻ വെബ് സീരിസിലൂടെയും നീരജ് അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ആദ്യം പുറത്തിറങ്ങിയ ‘പണിപാളി’ എന്ന റാപ്പ് ഗാനം ഏറെ ഹിറ്റായിരുന്നു.

നീരജിന്റെ ‘പണിപാളി’ റാപ്പിന് നിരവധി കവർ വെർഷനുകളും പാരഡികളും വന്നതോടെ സംഭവം സൂപ്പർ ഹിറ്റായി.നീരജിന്റെ ‘ഫ്ളൈ’ എന്ന പുതിയ റാപ്പും തരംഗമാവുകയാണ്.ഫെബ്രുവരി മാസത്തിലാണ് നീരജിനും ഭാര്യ ദീപ്തിക്കും ആദ്യത്തെ കണ്മണി പിറന്നത്.എന്നാൽ മകളുടെ മുഖം ഒന്നും ഇദ്ദേഹം പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ ഒരുമിച്ചുള്ള ഫോട്ടോയാണ് താരം ഇൻസ്റ്റയിലൂടെ പങ്ക് വച്ചിരിക്കുന്നത്.മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ഇവർ.മൂന്ന് പേരും നീല ഷെയ്ഡിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം പൊന്നോമനയെ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകർ. നിലങ്ക നീരജ് എന്നാണ് നീരജിന്റെ മകളുടെ പേര്. നിലങ്കയുടെ ഒന്നാം പിറന്നാൾ ദിനത്തിനും ഏറെ പ്രത്യേകതയാണ്.22-2-22 എന്ന അപൂർവ ദിനത്തിലാണ് നിലങ്കയുടെ ഒന്നാം പിറന്നാൾ. “നിലങ്ക നീരജിന്റെ ആദ്യ ജന്മദിനമായ 22-2-22-ന് അവളുടെ മുഖം വെളിപ്പെടുത്തുന്നു. എത്ര പ്രത്യേകയുള്ള തീയതിയാണിത്, എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും സർവ്വശക്തന് നന്ദി” എന്ന ക്യാപ്ഷനോടെയാണ് നീരജ് പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Scroll to Top