പൗർണമി ദിനത്തിൽ ജനിച്ച കുഞ്ഞിന് സ്പെഷ്യൽ പേര് നൽകി മൈഥിലി.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മൈഥിലി . കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ,വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

കഴിഞ്ഞ ഏപ്രിൽ 28 ന് ആയിരുന്നു താരത്തിന്റെ വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.മൈഥിലി പത്തനംതിട്ട കോന്നി സ്വദേശിയാണ്.വിവാഹ ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.അതുപോലെ തന്നെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കാറുമുണ്ട്.തിരുവോണദിനത്തിലാണ് അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.ബേബി ഷവറും വളക്കാപ്പ് ചിത്രങ്ങളും എല്ലാം തന്നെ വൈറൽ ആയി. സോഷ്യൽ മീഡിയയിൽ താരം അമ്മയായി എന്നുള്ള വിവരവും പങ്കുവെച്ചിരുന്നു.ഇൻസ്റ്റാഗ്രാമിലൂടെ ‘ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് ‘ എന്ന തലക്കെട്ടോടെ കുഞ്ഞിന്റെ കൈയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ വൈറൽ ആകുന്നത് മകന് പേര് നൽകിയ വിവരമാണ് അറിയിക്കുന്നത്.

പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും മൈഥിലി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.നീൽ സമ്പത്ത് എന്നാണ് പേര് ഇട്ടിരിക്കുന്നത്.പുതിയ ഒരു ലോകത്തേക്ക് സ്വാഗതം നീൽ സമ്പത്ത്. ഒരു പൗർണമി ദിവസമാണ് നിന്റെ ജനനം. നീൽ എന്നത് ഒരു ഐറിഷ് പേരും കൂടാതെ വിജയം, മേഘം എന്നിവ അർത്ഥമുള്ളതാണ് എന്നാണ് ചിത്രങ്ങൾക്ക്‌ ഒപ്പം മൈഥിലി കുറിച്ചത്.

Scroll to Top