പ്രേക്ഷകർ ഏറ്റെടുത്ത നൈറ്റ് ഡ്രൈവ് ഇന്ന് മുതൽ ഇന്ത്യക്ക് പുറത്തു റിലീസ് ചെയ്യുന്നു ..!!

കഴിഞ്ഞ വെള്ളിയാഴ്ച റിലീസിന് എത്തിയ വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മികച്ച പ്രേക്ഷക അഭിപ്രായം നേടി പ്രദർശനം തുടരുകയുയാണ് .മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത് ചിത്രമാണ് നൈറ്റ് ഡ്രൈവ്. തീയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളുമായി ചിത്രം മുന്നേറുകയാണ്.കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തിരിക്കുന്നതിന് തെളിവാണ് ഒഴിവു ദിവസം കൂടിയായ ഞായറാഴ്ച ചിത്രം എല്ലാ സെന്ററിലും ഹൗസ് ഫുൾ ഷോകളോടെ പ്രദർശിപ്പിച്ചത്. മികച്ച കളക്ഷനും ചിത്രത്തിനു ലഭിക്കുന്നുണ്ട്.കേരളത്തിൽ പ്രദർശനം തുടരുന്ന ഈ ചിത്രം ഇന്ന് മുതൽ വിദേശ രാജ്യങ്ങളിലും പ്രദർശനം ആരംഭിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ, ഓസ്ട്രേലിയ, ബ്രിട്ടൺ . സിംഗപ്പൂർ, അമേരിക്ക എന്നിവിടങ്ങളിൽ ആണ് ഇന്ന് മുതൽ ഈ ചിത്രം പ്രദർശിപ്പിച്ചു തുടങ്ങുക.കേരളത്തിൽ വലിയ വിജയം നേടിയത് കൊണ്ട് തന്നെ വിദേശത്തും മികച്ച റിലീസ് ആണ് ഈ ത്രില്ലറിന് ലഭിച്ചിരിക്കുന്നത്.

പതിവ് ഫോർമാറ്റിൽ നിന്നും മാറി യൂത്തിനു പ്രാധാന്യം നൽകിയാണ് ഇത്തവണ വൈശാഖ് എത്തുന്നത്. ബോക്സ് ഓഫീസിൽ മെല്ലെ തുടങ്ങി, പിന്നീട് കത്തി കയറുന്ന ചിത്രങ്ങളുടെ രീതിയിലാണ് ഇപ്പോൾ നൈറ്റ് ഡ്രൈവും സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നത്‌. ഒരു രാത്രിയിൽ സംഭവിക്കുന്ന കഥയാണ് നൈറ്റ് ഡ്രൈവ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ രചിച്ചിരിക്കുന്നത്.കുടുംബ പ്രേക്ഷകർ കാണാൻ ഇഷ്ടപെടുന്ന പൂർണമായും എൻഗേജിങ് ആക്കുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.ആക്ഷനും കോമെഡിയും എല്ലാം ഉണ്ടെങ്കിലും, ആദ്യാവസാനം പ്രേക്ഷകരെ ഉദ്വേഗഭരിതരും ആകാംഷാഭരിതരുമാക്കി മുന്നോട്ടു കൊണ്ട് പോകുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം.

റോഷൻ മാത്യു, അന്ന ബെൻ, ഇന്ദ്രജിത് സുകുമാരൻ തുടങ്ങിയവർക്ക് ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളായ സിദ്ദിഖ്,രഞ്ജി പണിക്കർ,കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്സാണ്ടർ,സുധീർ കരമന, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശേരി തുടങ്ങിയവരും അഭിനയിക്കുന്നു.ബെന്നി മൂപ്പൻ, ജോർജ്, റിയ എന്നീ പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രജിത്തും റോഷൻ മാത്യുവും അന്ന ബെന്നും നൽകിയത് മികച്ച പ്രകടനമാണ്. കേരളമാകെ അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകയുടെ വേഷത്തിലാണ് അന്ന എത്തുന്നത് .ഊബർ ടാക്സി ഡ്രൈവർ ആയ റോഷനും അന്നയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിലൂടെ പറയുന്നത്. ഇരുവരും രാത്രി നടത്തുന്ന ഒരു യാത്രയും, ഒരു ദിവസം നടക്കുന്ന ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ്. സബ് ഇൻസ്‌പെക്ടർ ബെന്നി മൂപ്പൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത് എത്തുന്നത്.കപ്പേളയ്ക്ക് ശേഷം അന്ന ബെന്നും റോഷനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്.ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പ്രിന്റോ എന്നിവര്‍ ചേര്‍ന്നാണ് നൈറ്റ് ഡ്രൈവ് നിര്‍മ്മിച്ചിരിക്കുന്നത്.ഒരു രാത്രിയില്‍ കൊച്ചി നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥാ പശ്ചാത്തലം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഷാജികുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Scroll to Top