നിക്കി ഗല്‍റാണി- ആദി വിവാഹം ഈ മാസം ; മുഹൂര്‍ത്തം രാത്രി 11 മണിക്ക് !!

തെന്നിന്ത്യന്‍ താരങ്ങളായ നിക്കി ഗല്‍റാണിയും നടന്‍ ആദിയും ഈ മാസം 18നു വിവാഹിതരാകുന്നു.രാത്രി 11 മണിക്കാണ് മുഹൂര്‍ത്തം.മെയ് 18 ന് വൈകുന്നേരം റിസപ്ഷന്‍ നടക്കും. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കും.വിവാഹം ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലിലും വിവാഹത്തിന് മുമ്പുള്ള മറ്റ് ചടങ്ങുകള്‍ ഇരുവരുടെയും വീടുകളിലായി നടക്കും.നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. മാർച്ച് 24നായിരുന്നു വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയം.കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാകുകയാണ്.

ഈ ദിവസം ഞങ്ങൾക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു’, നിക്കി കുറിച്ചു.മലുപു, യാഗവരയിനും നാ കാക്ക, മറക്കാത്ത നാണയം എന്നീ ചിത്രങ്ങളിൽ ആദിയും നിക്കിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് വർഷങ്ങൾക്കിപ്പുറം ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.

1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗൽറാണി മലയാളത്തിൽ തുടക്കം കുറിക്കുന്നത്.പിന്നീട് ഓം ശാന്തി ഓശാന, വെള്ളി മൂങ്ങ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ @ യാഹൂ എന്നീ സിനിമകളിലും വേഷമിട്ടു.തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ‘ഒക്ക വി ചിത്തിരം’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. ‘ഈറം’ എന്ന തമിഴ് സിനിമയിലൂടെ താരം കൂടുതല്‍ ശ്രദ്ധ നേടി.

Scroll to Top