‘നിലയുടെ ആദ്യ ഓണം ‘; ചിത്രം പങ്കുവെച്ച് പേർളിയും ശ്രീനിഷും !!!

സോഷ്യൽ മീഡിയയിലൂടെ സ്വന്തം നിലയിൽ പേരെടുത്ത സെലിബ്രിറ്റിയാണ് നടിയും അവതാരകയുമായ പേർളി മാണി.മകളുടെ വരവോടെ പേർളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുളള വിശേഷങ്ങൾ പേർളി ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ദിവസം തന്നെ അവൾക്കൊപ്പമുളള ചിത്രം പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.ദിവസവും കുഞ്ഞിന്റെ ഏതെങ്കിലും ഒരു ചിത്രമെങ്കിലും താരം പോസ്റ്റ് ചെയ്യാറുണ്ട്.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേർളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേർളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേർളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല.ഇപ്പോൾ നിലക്കും ആരാധകർ ഏറെയാണ്. നിലയുടെ ഓരോ ചടങ്ങും ഇവര്‍ വലിയ ആഘോഷത്തോടെ തന്നെയാണ് നടത്തിയത്.അതിന്റെയെല്ലാം ചിത്രങ്ങൾ സോഷ്യൽ’മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.



ഇപ്പോഴിതാ നിലയുടെ ആദ്യ ഓണത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. പേർളിയും ശ്രീനിഷും നിലയെ താലോലിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ സുന്ദരിയായ നിലയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Scroll to Top