അവളുടെ പ്രൈവസി പോയെന്ന് അറിയാം, വളർന്ന് വളരുമ്പോൾ ഞങ്ങൾ സംസാരിക്കും അവളോട്, മകളെകുറിച്ച് പേർളി മാണി

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും.

ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും.പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്.കഴിഞ്ഞ ദിവസങ്ങൾക്ക് മുൻപ് പേർളി ശ്രീനിഷിനും നിലയ്ക്കുമൊപ്പം മാലിദീപിൽ പോയത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

അതിന്റെ ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് തന്റെ മകളെ കുറിച്ചും ഇവരുടെ ലൈഫിനെ കുറിച്ച് പറയുന്ന കാര്യമാണ്.താരങ്ങൾ എല്ലാം തന്നെ മക്കളുടെ പ്രൈവസിയെ മാനിക്കുന്നവർ ആണ്. അതുകൊണ്ട് തന്നെ ഇവരുടെ ഫോട്ടോസും വീഡിയോകളും ഒന്നും തന്നെ പങ്കുവെക്കാറില്ല. എന്നാൽ പേർളി നേരെ മറിച്ചാണ്. അതിനുള്ള കാരണം വ്യക്തമാക്കുകയാണ് താരം. പേർളിയുടെ വാക്കുകളിലേക്ക്,ബി​ഗ് ബോസിൽ പോയപ്പോൾ തന്നെ എന്റെ പ്രൈവസി പോയി. എനിക്ക് പ്രവൈസി വേണമെന്നുള്ള ഒരാളല്ല ഞാൻ. എനിക്കും ശ്രീനിക്കുമുള്ള ഏറ്റവും വലിയ സ്വത്തെന്ന് പറയുന്നത് പോപ്പുലാരിറ്റിയാണ്.

കാറിനും പണത്തിനും വീടിനുമെല്ലാം മുകളിലാണ് പ്രേക്ഷകർ നൽകുന്ന സ്നേഹം.അതുകൊണ്ടാണ് അവരുടെ മടിയിലേക്ക് ഞങ്ങളുടെ വാവയെ വെച്ചത്. അവളുടെ ഓരോ ചുവടും ഞങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർ കാണണമെന്ന് ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചതാണ്. അവളുടെ പ്രൈവസി പോകുമെങ്കിലും ഞങ്ങൾ വാല്യു ചെയ്യുന്ന കാര്യം അവളും അറിയണമെന്ന് തോന്നി.നിലയ്ക്ക് ഇതിനോട് താൽപര്യ കുറവ് ഉണ്ടാകിലെന്ന് തോന്നുന്നു. അങ്ങനെ ഭാവിയിൽ വന്നാൽ അവളോട് സംസാരിച്ച് മനസിലാക്കി കൊടുക്കും. ഞങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർഥനയിൽ എപ്പോഴും നിലയിലുണ്ടാകും.

Scroll to Top