നിയാടാ ഞങ്ങളുടെ വിന്നർ, റിയാസിനെ രണ്ട് കവിളിലും ഉമ്മ വെച്ച് ജാസ്മിനും നിമിഷയും.

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ വിന്നര്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പ് അവസാനിച്ചു.ചരിത്രത്തിലാധ്യമായി ഒരു പെൺകുട്ടി ടൈറ്റിൽ വിന്നറായിരിക്കുകയാണ്.ദില്‍ഷ പ്രസന്നനാണ് വിജയിയായത്. റണ്ണറപ്പ് ബ്ലസ്‍ലിയും.മൂന്നാം സ്ഥാനം റിയാസും കരസ്ഥമാക്കി. ലക്ഷ്മി പ്രിയക്കാണ് നാലാം സ്ഥാനം, ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം സ്വന്തമാക്കി.ബ്ലെസ്ലി, റിയാസ്, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദില്‍ഷ എന്നിങ്ങനെ ആറ് പേരാണ് ഫൈനിലില്‍ ഉണ്ടായിരുന്നത്. അതില്‍ ടോപ് 3 ലിസ്റ്റില്‍ റിയാസ്, ബ്ലെസ്ലി, ദില്‍ഷ എന്നിവരായിരുന്നു.

ഒടുവിൽ ബ്ലെസ്സിയും ദിൽഷയും മാത്രമാണ് ഫൈനലിൽ അവശേഷിച്ചത്.ബിഗ് ബോസ് ഷോയുടെ പതിവ് പോലെ ഇവർ ഇരുവരെയും മോഹൻലാൽ ഹൗസിലേക്ക് നേരിട്ടുപോയി അവാർഡ് പ്രഖ്യാപന വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.റിയാസിന്റെ വിജയവും പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നാണ്. എന്നാൽ അവർക്കൊരു വിഷമം തന്നെയായിരുന്നു ഈ റിസൾട്ട്‌. എന്നാൽ റിയാസ് ആണ് ഷോയിലെ വിന്നർ എന്ന് പലരും പറഞ്ഞു.

യഥാർത്ഥ വിന്നർ ആണ് എന്നോക്കെ പറഞ്ഞു പോസ്റ്റുകൾ ഏറെ ആയിരുന്നു സോഷ്യൽ മീഡിയയിൽ.പേർളിയും ഒക്കെ തന്നെ റിയാസിനെ പിന്തുണച്ചു.ഇപ്പോഴിതാ വൈറൽ ആകുന്നത് ജസ്കിനും നിമിഷയും പങ്കുവെച്ച ഫോട്ടോസ് ആണ്. ഷോ കഴിഞ്ഞ് ഉള്ള പാർട്ടിയിൽ നിന്നുള്ള ഫോട്ടോസ് ആണ് വൈറൽ ആയിരിക്കുന്നത്. നിയാടാ ഞങ്ങളുടെ വിന്നർ ആണെന്ന് ആണ് ജാസ്മിന്റെയും നിമിഷയുടെയും വാക്കുകൾ. റിയാസിനെ രണ്ട് കവിളിലും ഉമ്മ വെക്കുകയാണ് ജാസ്മിനും നിമിഷയും.ഈ ഫോട്ടോകൾക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top