ഷൂസിട്ട് പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്തു; യുവതിക്കെതിരെ കേ സ് !!!

തിരുവല്ലയില്‍ പള്ളിയോടത്തില്‍ കയറിയിരുന്ന് ഫോട്ടോയെടുത്തതിന് യുവതിക്കെതിരെ കേ സ്. ചാലക്കുടി സ്വദേശിനി നിമിഷ ബിജോയ്ക്കെതിരെയാണ് പള്ളിയോടം ഭാരവാഹികളുടെ പ രാതിയില്‍ തിരുവല്ല പൊലീസ് കേ സെടുത്തത്.പള്ളിയോടങ്ങളില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നാണ്. പള്ളിയോടത്തില്‍ ചെരുപ്പിട്ടു കയറി മതസ്പര്‍ദ്ധ ഉണ്ടാക്കാനും ആചാരലംഘനം നടത്താനും ശ്രമിച്ച ചാലക്കുടി സ്വദേശിനി നിമിഷയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം വ്യക്തമാക്കി. ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ അനുമതിയില്ലാതെ കയറിയതിനും ഷൂസിട്ട് ഫോട്ടോ എടുത്തതിനുമാണ് നിമിഷയ്ക്കെതിരെ കേ സെടുത്തത്.

ചില ചെറിയ സിനിമകളിലും ആല്‍ബങ്ങളിലും അഭിനയിച്ച നടികൂടിയാണ് നിമിഷ.അനുമതിയില്ലാതെ പള്ളിയോട പുരയിലോ പള്ളിയോടത്തിലോ ആരും കയറാന്‍ പാടില്ലാത്തതാണ്. വ്രതശുദ്ധിയോടെ മാത്രം കയറുന്ന പള്ളിയോടത്തില്‍ എങ്ങനെയാണ് ഈ നടി കയറിയതെന്നു അറിയില്ല. പുതുക്കുളങ്ങര പള്ളിയോട സംഘമാണ് പരാ തിക്കാര്‍. ഓണത്തിന് മുമ്പെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതോടെയാണ് സംഭവം വിവാദമായത്.വിവാദമായതോടെ യുവതി ചിത്രങ്ങള്‍ നീക്കി. ഷൂസിട്ട് കയറാന്‍ പാടില്ല എന്നത് അറിഞ്ഞില്ല എന്നാണ് യുവതി പറയുന്നത്. ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിലെ ആനയുടെ പാപ്പാന്‍റെ സഹായി ഉണ്ണി എന്നയാളാണ് ഇവരെ എത്തിച്ചത്. ഉണ്ണിക്കെതിരെയും പരാതിയുണ്ട്.

Scroll to Top