വല്ലപ്പോഴും വായിനോട്ടം ഇഷ്ടമുള്ളവരുണ്ടോ?? റോഡിൽ നിൽക്കുന്ന ഫോട്ടോയുമായി നിരഞ്ജന അനൂപ്!!

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരഞ്ജന അഭിനയിച്ചിട്ടുണ്ട്.രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് കടന്നു വന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് നിരജ്ജന അഭിനയിച്ചത്. കോഴിക്കോട് സ്വദേശിയായ നിരഞ്ജന ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. ദേവാസുരം സിനിമയിലെ മോഹന്‍ലാല്‍-രേവതി കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്.

ഷെയ്ന്‍ നിഗം നായകനാകുന്ന ‘ബര്‍മുഡ’, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്നിവയാണ് നിരഞ്ജനയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും നിരഞ്ജനയ്ക്ക് ധാരാളം ആരാധകരുണ്ട്. ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ക്ലാസിക്കൽ ഡാൻസ് കുട്ടികാലം മുതൽ പഠിക്കുന്ന നിരഞ്ജന പലപ്പോഴും ഡാൻസ് ചെയ്ത വീഡിയോസ് പോസ്റ്റ് ചെയ്യാറുമുണ്ട്.

എന്നാൽ ഇപ്പോഴിതാ നിരഞ്ജനയുടെ ഒരു രസകരമായ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.“വായിനോട്ടം ഇഷ്ടമുള്ളവരുണ്ടോ? വല്ലപ്പോഴും..”, എന്ന് കുറിച്ചുകൊണ്ടാണ് നിരഞ്ജന ഫോട്ടോസ് പോസ്റ്റ് ചെയ്തത്. കറുപ്പ് പാന്റും ടീഷർട്ടും ധരിച്ച് ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോയിൽ.റോഡിൽ നിന്ന് വായിനോക്കുന്ന നിരഞ്ജനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top