താരങ്ങൾ ഒഴുകിയെത്തിയ മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹ റിസപ്ഷൻ !! വിഡിയോ

നടൻ മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജൻ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്.ഫാഷൻ ഡിസൈനർ ആയ നിരഞ്ജനയാണ് വധു.പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന.ഡിസംബർ 8 ന് പാലിയം കോവിലകത് വെച്ച് വളരെ ലളിതമായ ചടങ്ങാണ് നടന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ നിറസാന്നിധ്യമായി മമ്മൂട്ടിയും ജയറാം പങ്കെടുത്തു.ഇന്ന് തിരുവനന്തപുരത്ത് വെച്ച് താരങ്ങൾക്ക് വേണ്ടി റിസപ്ഷൻ നടന്നു.നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.

നടൻ മണിയൻപിള്ള രാജുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്‍ജ്. ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്‍ജ് വെള്ളിത്തിരിയിലെത്തുന്നത്. മോഹൻലാല്‍ നായകനായ ചിത്രം ‘ഡ്രാമ’ അടക്കമുള്ളവയില്‍ നിരഞ്‍ജ് അഭിനയിച്ചിട്ടുണ്ട്. ‘വിവാഹ ആവാഹന’മാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

Scroll to Top