നിഥിനയുടെ അമ്മയെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഡോക്ടർ നിന്നത് രണ്ട് മണിക്കൂർ ; വൈറൽ കുറിപ്പ് !!

നിഥിനമോളുടെ അമ്മയെ ചേർത്തു പിടിച്ച് രണ്ടു മണിക്കൂറോളം നിഥിനമോളുടെ മൃതുശരീരം ചിതയിലേക്ക് എടുത്തപ്പോൾ ആ അമ്മയെ വീടിനുള്ളിലേക്ക് താങ്ങിയെടുത്തു കൊണ്ടുപോകയും അശ്വസിപ്പിക്കുകയും ചെയ്ത കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ കാർഡിയ്യോളജിസ്റ്റ് Dr. സുആൻ സഖറിയ. ഡോക്ടറെ കുറിച്ച് പീയുഷ് പങ്കുവെച്ച കുറിപ്പ് . കുറിപ്പിന്റെ പൂർണരൂപം :

#കോട്ടയം_മെഡിക്കൽ_കോളേജിലെ_മദർ_തെരേസ കഴിഞ്ഞ ദിവസം വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജിൽ വച്ച് കൊ ല ചെയ്യപ്പെട്ട നിഥിനയുടെ ബന്ധു വീട്ടിൽ പോയിരുന്നു. അവിടെ മൃ തദേഹം പൊതു ദർശനത്തിന് വച്ചിരിക്കുന്നു. നിരവധി പേർ അ ന്ത്യാഞ്ജലിയർപ്പിച്ച് കടന്നു പോകുന്നു. അപ്പോഴാണ് ഒരു കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. നിഥിനയുടെ നിശ്ചലമായ ശരീരത്തിനരികെ ഇരുന്ന് പതം പറഞ്ഞ് കരയുന്ന മാതാവ് ബിന്ദുവിന്റെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് ഒരു സ്ത്രീ മണിക്കൂറുകളോളം നിൽക്കുന്നു.ഇടയ്ക്കാരോ വന്ന് അവരോട് മാറിനിൽക്കാൻ പറഞ്ഞപ്പോഴും കൈവിടാതെ അൽപ്പം ഒതുങ്ങി നിന്നു. അപ്പോഴാണ് അവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്റെ ഒപ്പമുണ്ടായിരുന്ന ക്യാമറാമാനോട് അവരുടെ കുറച്ചു ദൃശ്യങ്ങൾ പകർത്താൻ പറയുകയും ചെയ്തു. ഒടുവില്‍ മൃ തദേഹം ചി തയിലേക്കെടുക്കുമ്പോള്‍ ബിന്ദുവിനെ താങ്ങിപിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടു പോകുന്നതുവരെ അവര്‍ ആ കൈയ്യിലെ പിടുത്തം വിട്ടിരുന്നില്ല. ആരാണ് അവര്‍ എന്ന ചോദ്യം മനസ്സിൽ ഉയർന്നു. അവിടെയുണ്ടായിരുന്ന ഒരു ബന്ധുവിനോട് ചോദിച്ചപ്പോൾ ഡോക്ടറാണ് എന്ന് പറഞ്ഞു. പേരു ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി.

എന്തായാലും സംസ്കാര ചടങ്ങുകൾ കഴിയുമ്പോൾ നേരിട്ട് ചോദിക്കാമെന്ന് കരുതി.സംസ്ക്കാരം കഴിഞ്ഞ് അവരെ തിരഞ്ഞെങ്കിലും അവിടെ കണ്ടില്ല. ഒന്നു രണ്ടു പേരുടെ അടുത്ത് അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. ഇനി അറിയണമെങ്കിൽ ബിന്ദുവിനോട് ചോദിക്കുക മാത്രമേ വഴിയുള്ളൂ. ഇതിനിടയിൽ കുറച്ചു ബൈറ്റ് എടുക്കാൻ പോയപ്പോഴേക്കും അക്കാര്യം മറന്നു. ക്യാമറാമാനും ഞാനും 3 മണിയോടെ തിരികെ പോന്നു. വഴിയിൽ ഒരു റസ്റ്റൊറന്റിൽ കയറി ഭക്ഷണം കഴിക്കുമ്പോഴാണ് ഡോക്ടറുടെ പേരും മറ്റു വിവരങ്ങളും തിരക്കാൻ മറന്ന കാര്യം ഓർത്തത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് വേഗം തന്നെ തിരികെ അവിടെയെത്തി. ബന്ധു വഴി ബിന്ദുവിനോട് കാര്യങ്ങൾ തിരക്കി അറിഞ്ഞു.അവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറാണ്. പേര് സു ആന്‍ സഖറിയ.കരള്‍ രോഗ ബാധിതയായ ബിന്ദുവിനെ വര്‍ഷങ്ങളോളം ചി കിത്സിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ ഡോക്ടറാണ് അവര്‍. നിഥിനയുമായി വളരെ അടുപ്പത്തിലായിരുന്നു. അമ്മയല്ലാതെ മറ്റാരും ആശ്രയമില്ലാത്ത നിഥിന പഠനച്ചെലവിനായി ജോലി ചെയ്ത് പണം സമ്പാദിക്കുന്ന വിവരം അറിഞ്ഞതോടെയാണ് ഡോ.സു ആന്‍ സഖറിയക്ക് നിഥിനയും അമ്മ ബിന്ദുവും പ്രിയപ്പെട്ടവരായത്. എപ്പോഴും ഇവര്‍ ഫോണില്‍ ബന്ധപ്പെടുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമായിരുന്നു.

ബിന്ദുവിന് അ സുഖം മൂ ര്‍ച്ഛിക്കുമ്പോള്‍ അത്യാവശ്യം നല്‍കേണ്ട മരുന്ന് ഫോണില്‍ കൂടി പറഞ്ഞ് കൊടുക്കുകയും ചെറിയ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. നിഥിനയുമായി നല്ല ചങ്ങാത്തത്തിലുമായിരുന്നു.അവസാനമായി അവളെ കാണാനെത്തിയപ്പോള്‍ ബിന്ദു പൊട്ടിക്ക രഞ്ഞ നിമിഷം ഡോ.സു ആന്‍ സഖറിയ കൈകള്‍ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. 12.30 നാണ് ഡോക്ടര്‍ അവിടെയെത്തിയത്. അപ്പോള്‍ മുതല്‍ മൃ തദേഹം സം സ്‌ക്കരിക്കാനായി എടുത്ത 2.30 മണിവരെ ബിന്ദുവിന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് ഒരേ നില്‍പ്പായിരുന്നു.ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു സമീപനം ഉണ്ടായത് ഏറെ അമ്പരപ്പുളവാക്കി. ജീവന് ലക്ഷങ്ങള്‍ വിലപറയുകയും പണം നോക്കി ചികിത്സ നടത്തുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കിടയില്‍ സുവാന്‍ സഖറിയയെപോലുള്ള ഡോക്ടര്‍മാര്‍ ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.

ഇവരാണ് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഡോക്ടര്‍.തിരികെ കൊച്ചിയിലെത്തിയ ഉടൻ തന്നെ സ്റ്റോറി തയ്യാറാക്കി വാർത്ത പ്രസിദ്ധീകരിച്ചു. എനിക്കുണ്ടായ അതേ അത്ഭുതം തന്നെയാണ് ഈ വാർത്ത പ്രേക്ഷകരിലുമുണ്ടാക്കിയത്. വാർത്ത വളരെ വേഗം വൈറലായി. ഡോക്ടർ സു ആനെ അഭിനന്ദിച്ച് എല്ലാവരും രംഗത്ത് വന്നു. ഇന്ന് രാവിലെ നമ്പർ തപ്പി പിടിച്ച് ഡോക്ടറെ വിളിച്ചു. വാർത്തയുടെ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. വെറുതെ രണ്ടു വാക്ക് സംസാരിച്ചു. ഡോക്ടർ സു ആൻ, നിങ്ങളെ പോലെയുള്ളവരാണ് ആതുര ശുശ്രൂഷ രംഗത്ത് വേണ്ടത്. ഈ വാർത്ത ആരുടെയെങ്കിലും കണ്ണു തുറപ്പിച്ചാൽ എന്റെ ജോലിക്ക് ഫലമുണ്ടായി.#ആർ_പീയൂഷ്Peeyoosh R

Scroll to Top