കല്യാണത്തിന് മുൻപ് ഞാൻ സമ്മതം വാങ്ങിയിട്ടുള്ളത് ഈ ഒരു കാര്യത്തിൽ,നുന്നു സിനിമയിലേക്ക് വരും : നിത്യദാസ്.

ഈ പറക്കും തളികയ്ക്ക് ശേഷം ഇറങ്ങിയ ചിത്രങ്ങൾ ആയിരുന്നു, നരിമാൻ, +
ക്കൂഞ്ഞൻ, ബാലേട്ടൻ അങ്ങനെ നീളുന്നു, മലയാളത്തിന് പുറമെ തമിഴിലും തെലുഗ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്, എന്നാൽ 2007ൽ സൂര്യ കിരീടം എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാള സിനിമയിൽ നിന്ന് തന്നെ നീണ്ട ഇടവേള എടുക്കുകയായിരുന്നു താരം, എന്നാൽ സിനിമയിൽ നിന്ന് നിത്യ ദാസ് വിട്ട് നിന്നെങ്കിലും, 2007ൽ തന്നെ താരം സീരിയൽ ലോകത്തേക്ക് കാൽ എടുത്ത് വെക്കുകയായിരുന്നു.വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അരവിന്ദ് സിങാണ് നിത്യയുടെ ഭ‍ർത്താവ്. നൈന, നമൻ എന്നിവരാണ് മക്കള്‍. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ നിത്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് തന്റെ കുടുംബത്തെകുറിച്ചും ജീവിതത്തെ കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്ന വിശേഷങ്ങൾ ആണ്. നിത്യയുടെ വാക്കുകളിലേക്ക്,വാർത്തകളിൽ കണ്ടു 40 വയസ്സായിട്ടും നിത്യ പഴയ പോലെ തന്നെ എന്ന്. അതേയ്, എനിക്ക് 40 ആയിട്ടില്ല. 37 വയസ്സേയുള്ളൂ. ഞാൻ 1984 ലാണ് ജനിച്ചത്. ചേച്ചിക്ക് പോലും 40 ആയിട്ടില്ല. സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞു, അവരുടെയൊക്കെ ഭർത്താക്കന്മാർ ചോദിച്ചത്രെ, ‘കള്ളം പറഞ്ഞ് കല്യാണം കഴിച്ചതാണല്ലേ’ എന്ന്. നിത്യാദാസിന്റെ കൂടെ പഠിച്ചതാണെന്ന് എല്ലാവർക്കും അറിയാം, നിത്യയ്ക്ക് നാൽപതാണെങ്കിൽ കൂടെ പഠിച്ചവർക്കും നാൽപതായി കാണുമല്ലോ’ എന്ന്. എന്റെ ചേച്ചിയാണെങ്കിൽ ബഹളം. അവൾക്ക് 39 വയസ്സേ ആയിട്ടുള്ളൂ. ഒരു യൂണിഫോം ഇത്രയും വിനയുണ്ടാക്കുമെന്ന് കരുതിയില്ല. ഞാനാകെ വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ മോളാണ് പറഞ്ഞത്, ‘അമ്മയ്ക്ക് 40 തോന്നില്ല എന്നല്ലേ വാർത്തകളിൽ പറഞ്ഞത്, അതു പോസിറ്റീവായി എടുത്തൂടെ’ എന്ന്.ഞങ്ങളിപ്പോൾ കോഴിക്കോടാണ് താമസിക്കുന്നത്. മോൾ പഠിക്കുന്നത് ദേവഗിരിയിലാണ്. വിവാഹത്തിന് മുൻപേ തന്നെ ഞാൻ സമ്മതം വാങ്ങിയിട്ടുള്ള ഒരു കാര്യം അതു മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബം ജമ്മു കാശ്മീരിൽ ആണ്.

വിവാഹശേഷം ഞാൻ അവരുടെ ഭക്ഷണവും ജീവിതരീതിയും എല്ലാമാണ് പിന്തുടരുന്നത്. പക്ഷേ, എവിടെ ജീവിക്കണം എന്നതിൽ എന്റെ താൽപര്യത്തിനാണ് പ്രാധാന്യം നൽകിയത്. ഓരോ ആറു മാസം കൂടുമ്പോഴും ഞങ്ങൾ ഭർത്താവിന്റെ നാട്ടിൽ പോകാറുണ്ട്. ഇടയ്ക്ക് അച്ഛനും അമ്മയും ഇവിടെ വന്നു നിൽക്കാറുമുണ്ട്. കോഴിക്കോടിനോട് ഇമോഷനൽ അറ്റാച്ച്മെന്റ് ഉണ്ട്. സിനിമയിൽ വന്ന കാലത്ത് നിരവധി പേർ പറഞ്ഞിരുന്നു കൊച്ചിയിൽ സെറ്റിലായാൽ കുറേ അവസരങ്ങൾ വരുമെന്ന്. പക്ഷേ, അന്നും ഇന്നും എനിക്ക് കോഴിക്കോട് വിട്ടൊരു കളിയില്ല.മകൾക്ക് ഇഷ്ടമുള്ളതെന്തോ അതായിക്കോട്ടെ. ഞങ്ങൾക്ക് സിനിമയും ഇഷ്ടമാണ്. അവസരം വന്നാൽ തീർച്ചയായും അവൾ സിനിമയിലെത്തും. ആ സമയത്ത് അവളുടെ കൂടി ഇഷ്ടം സിനിമയാണെങ്കില്‍. എനിക്കറിയാവുന്ന നല്ലൊരു മേഖലയാണ് സിനിമ. പക്ഷേ, ഇപ്പോള്‍ അവൾ ചെറിയ കുട്ടിയല്ലേ, പഠനത്തിനാണ് പ്രാധാന്യം.അമ്മയ്ക്കും മകൾക്കും ഒരേ അളവിലുള്ള ഡ്രസ്സ,ഭാഗ്യമാണെന്നൊക്കെ ആദ്യം തോന്നുമെങ്കിലും കുറച്ച് കഴിയുമ്പോൾ അതിലെ അപകടം മനസ്സിലാകും. ഞാന്‍ ചെന്നൈയിൽ ഷൂട്ടിന് പോയി കഴിഞ്ഞ് തിരികെ വരുമ്പോള്‍ എന്റെ അലമാരയൊന്ന് കാണണം. ആകെയൊരു അവിയൽ പരുവമായിട്ടുണ്ടാകും. ചിലപ്പോൾ ഷൂട്ടിനിടയിൽ നുന്നുവിന്റെ ഇൻസ്റ്റഗ്രാം നോക്കുമ്പോൾ കാണാം എന്റെ ടീഷർട്ടൊക്കെ ഇട്ട് പടം പോസ്റ്റ് ചെയ്തിരിക്കുന്നത്.വണ്ണം വയ്ക്കാതിരിക്കുക എന്നതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ കരുതൽ.

പ്രിയപ്പെട്ട ഭക്ഷണം ത്യജിച്ചാലല്ലേ അതിൽ വിജയിക്കൂ. ഡയറ്റ് നോക്കാറുണ്ട്. നന്നായി വ്യായാമം ചെയ്യും. പക്ഷേ ആഴ്ചയിൽ ഒരു ദിവസം ചീറ്റ് ഡേയാണ്. അന്ന് ഇഷ്ടമുള്ളതൊക്കെ കഴിക്കും.മോൾക്ക് 12 വയസ്സാണ്. അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് ഞാൻ. അദ്ദേഹം പറയും അമ്മ എന്ന നിലയിൽ നീ കുറച്ചു കൂടി സ്ട്രിക്ട് ആകണം എന്ന്. ഞാൻ അദ്ദേഹത്തോട് പറയാറുള്ളത്, ഒരു വീട്ടിൽ അച്ഛനും അമ്മയും സ്ട്രിക്ട് ആയാൽ കുട്ടികൾ തുറന്ന് സംസാരിക്കാതെയാകും എ ന്നാണ്. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നു തന്നെയാണ് എനിക്ക് ആ ഐഡിയ കിട്ടിയത്. അവിടെ അച്ഛൻ നല്ല ഗൗരവമാണ്. അമ്മ സൂപ്പർ കമ്പനിയും. മക്കൾ എല്ലാ കാര്യവും അമ്മയോടാണ് പറയുക. അമ്മ ‘നോ’ പറഞ്ഞാലും അതു ആർക്കും ഫീൽ ചെയ്യില്ല.അമ്മയെ കണ്ടാൽ ചേച്ചിയെ പോലെയാണെന്ന് ആളുകൾ പറയാറുണ്ട്,പക്ഷേ, നുന്നുവിന് അതിഷ്ടമല്ല. ഒരിക്കൽ ഞങ്ങൾ എയർപോർട്ടിൽ നിൽക്കുമ്പോൾ സുന്ദരനായ പയ്യൻ വന്നിട്ട് നുന്നുവിനോട് ഇതേ ചോദ്യം ചോദിച്ചു. ‘അതെ എന്ന് പറയ്’ എന്നൊക്കെ ഞാൻ കുറേ കണ്ണുകൊണ്ട് കാണിച്ചു. പക്ഷേ, എന്നെ നോക്കി ചിരിച്ചോണ്ട് അവള് പറഞ്ഞു. ഷീ ഈസ് മൈ മോം. പയ്യന്മാർ ചോദിക്കുമ്പോൾ എങ്കിലും ചേച്ചിയാണെന്ന് പറഞ്ഞൂടെ നുന്നൂന്. എന്നോട് ആരെങ്കിലും ചോദിച്ചാൽ നുന്നു എന്റെ അനിയത്തിയാണെന്നേ പറയൂ.

Scroll to Top