സൈസ് സീറോ,സീലിംഗ് ബ്യുട്ടി തുടങ്ങിയ മാഞ്ഞാളങ്ങളോട് മുഖം തിരിച്ച് നിത്യ മേനോൻ : വൈറൽ പോസ്റ്റ്.

മലയാള സിനിമയിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ നടിയാണ് നിത്യ മേനോൻ.മലയാളത്തിലുപരി താരത്തിന് ശോഭിക്കാൻ കഴിഞ്ഞത് അന്യഭാഷാ ചിത്രങ്ങളിലാണ്.തെലുങ്ക്,ബോളിവുഡ് ചിത്രങ്ങളിൽ ഏറെ ആരാധകരാണ് നിത്യക്ക് ഉള്ളത്.രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി, വി.കെ.പ്രകാശ് ചിത്രം ആനന്ദമാര്‍ഗം, ജയലളിതയുടെ ജീവിതം പറയുന്ന അയണ്‍ ലേഡി, മിസ്‌കിന്‍ ഒരുക്കുന്ന സൈക്കോ ഇവയാണ് നടി കരാര്‍ ഒപ്പിട്ടിരിക്കുന്ന ചിത്രങ്ങള്‍.മംഗള്‍ മിഷന്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പത്ര സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ഉള്ള താരത്തിന്റെ ചിത്രം വൈറലാകുകയാണ്. പ്രശസ്ത സിനിമാഗ്രൂപ്പില്‍ വന്ന താരത്തെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുകയാണ്.

കുറിപ്പ് ഇങ്ങനെ,വിദ്യ ബാലനോടൊപ്പം തന്നെ പ്രിയപ്പെട്ട കലാകാരിയാണ് നിത്യ. You see the irony. Dont you? നായികസങ്കല്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന അഭിനേത്രികളാണ് രണ്ടു പേരും. സീറോ സൈസ്, ‘സീലിംഗ്’ ബൂട്ടി തുടങ്ങിയ മാഞ്ഞാളങ്ങളോട് പുച്ഛത്തോടെ മുഖം തിരിച്ചവര്‍.മംഗള്‍ മിഷന്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പത്ര സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ഉള്ള ചിത്രമാണ് ഇത്. സാരിയില്‍ അതിമനോഹരി ആയിരുന്നു നിത്യ. പരിപാടിയുടെ മുഖ്യ ആകര്‍ഷണവും നിത്യയായിരുന്നു. ആദ്യസിനിമ എന്ന നിലയില്‍ ഈ സിനിമയെ എങ്ങനെ നോക്കി കാണുന്നു എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി കൊടുത്തത് അക്ഷയ് ആണ്. ഇത് ആദ്യ സിനിമ അല്ലെന്നും മറ്റു ഭാഷകളിലെ തിരക്കേറിയ നടി ആണെന്നും അക്കി പറഞ്ഞു. മംഗള്‍ മിഷനിലൂടെ ബോളിവുഡിലും തിരക്കേറിയ ഒരു കലാകാരി ആവട്ടെ എന്നാശംസിക്കുന്നു.

Scroll to Top