രണ്ട് മാസം കൊണ്ട് 15 കിലോ കുറച്ച് ഞെട്ടിച്ച് നിവിൻ പോളി ;കിടിലൻ മേക്കോവറിൽ കയ്യടിച്ച് സഹതാരങ്ങളും

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോയാണ് മലയാളികളുടെ പ്രിയ നായകൻ നിവിൻ പോളിയുടേത്.ഗംഭീര മേക്കോവർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ ആകുന്നത്.നിവിൻ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. തുടര്‍ന്ന് നിവിൻ പോളിക്ക് എതിരെ രൂ ക്ഷമായ പരിഹാസങ്ങളുമുണ്ടായിരുന്നു. ശരീരഭാരം കൂടിയതിന്റെ പേരിൽ നിവിന് നേരെ വലിയ വി മർശനങ്ങൾ ഉയർന്നിരുന്നു.

താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് അജുവിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.നിവിന്റെ മാറ്റം കയ്യടിച്ച്‌ അഭിന്ദിച്ചു കൊണ്ട് കൂട്ടുകാരൻ അജു വർഗീസും എത്തി. പടവെട്ട് സിനിമയിലെ നിവിന്റെ വണ്ണംവച്ചുള്ള ലുക്കും ഇപ്പോഴത്തെ ലുക്കും ചേര്‍ത്തുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.വിനയ് ഫോർട്ട്, ദുർഗകൃഷ്ണ, ലെന തുടങ്ങി നിരവധിപ്പേരാണ് നിവിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.രണ്ട് മാസം കൊണ്ട് പതിനഞ്ച് കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്.

കൊല്ലത്ത് പ്രകൃതി ചികിത്സയിലൂടെയായിരുന്നു അമ്പരപ്പിക്കുന്ന മാറ്റം ഉണ്ടായത്.ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് നിവിന്റെ രൂപമാറ്റമെന്നാണ് റിപ്പോർട്ട്.നിവിൻ പോളിയുടേതായി ‘സാറ്റര്‍ഡേ നൈറ്റാ’ണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.റാമിന്റെ തമിഴ് ചിത്രം യേഴു കടൽ യേഴു മലൈ ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Scroll to Top