ധമാക്കയിൽ അരുൺ നായകൻ. സന്തോഷം പങ്കുവെച്ചു നൂറിൻ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌

ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങയപ്പോൾ മുതൽ ആരാധകരുടെ ഒരേ ഒരു ചോദ്യം ആരാണ് പടത്തിലെ നായകൻ എന്നത് .ഇന്ന് രാവിലെ ആ സസ്പെൻസ് ഇൻസ്റാഗ്രാമിലൂടെ ഒമർ പങ്കു വെച്ച് .മോഹൻലാൽ നായകൻ ആയ ഒളിമ്പ്യാൻ അന്തോണി ആന്തത്തിൽ നമ്മുടെ മനസ്സിൽ ഇടം നേടിയ അരുൺ ആണ് ധമാക്കയിൽ നായകൻ ആയി എത്തുന്നത് .ഒമർ ന്റെ അഡാർ ലൗ സിനിമയിലും അരുൺ ഒരു പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു .ഈ സന്തോഷത്തിൽ നൂറിന് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങന.ധമക്കയിൽ അരുൺ ചേട്ടൻ നായകൻ എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം .അഡാർ ലൗ ൽ തിരക്കഥ മാറ്റിയപ്പോൾ മുൻപുണ്ടായിരുന്ന പ്രാധാന്യം അരുൺ ചേട്ടന്റെ കഥാപാത്രത്തിന് കിട്ടാതെ പോയപ്പോൾ ഒരുപാട് വിഷമം ഉണ്ടായിരുന്നു .ഇപ്പോൾ വൈകി എത്തിയ ഈ അർഹതക്കുള്ള അവസരം കാണുമ്പോൾ വളരെ സന്തോഷം .ഇങ്ങനെ ആയിരുന്നു പോസ്റ്റ്

Scroll to Top