നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ചു. 54 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപതിയിൽ ആണെന്ന വാർത്ത പുറത്തു വന്നത്. അടുത്ത സുഹൃത്തും നിര്‍മാതാവുമായ നൗഷാദ്ആലത്തൂരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിൻറെ ഭാര്യ വിട്ടുപിരിഞ്ഞത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്.

പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്.സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം.

രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ ഷീബ കാർഡിയാക് അറസ്റ്റിനെത്തുടർന്ന് മ രണമടഞ്ഞത്. വിഷമങ്ങൾ കൊണ്ടുള്ള സമ്മർമായിരുന്നു ഭാര്യക്ക്. ഭാര്യ മ രിക്കുമ്പോഴും നൗഷാദ് ഐസിയുവിലായിരുന്നു. ഭാര്യയുടെ മൃതദേഹം ഐസിയുവിലെത്തിച്ച് അദ്ദേഹത്തെ കാണിച്ചു. ഒരു മകളാണ് ഉള്ളത്. ബാദുഷ പറഞ്ഞത്.

Scroll to Top