നൗഷാദ് ഗുരുതരാവസ്ഥയില്‍,ഭാര്യയുടെ മൃതശരീരം കാണിച്ചത് ഐ സി യു വിൽ.

സിനിമ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍.അടുത്ത സുഹൃത്തും നിര്‍മാതാവുമായ നൗഷാദ്ആലത്തൂരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം :
എൻറെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിൻറെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിൻറെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്.

എന്നാൽ അദ്ദേഹം മ രണപെട്ടു എന്ന് വരുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചു. മ രണപ്പെട്ടു എന്ന് പറഞ്ഞിട്ടുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്
എൻറെ സുഹൃത്തുക്കളായ നിരവധി പേർ ഹോസ്പിറ്റലിൽ ഉണ്ട് ഇപ്പോൾ ഞാൻ ഫോണിൽ സംസാരിച്ചിരുന്നു ഇപ്പോഴും വെൻറിലേറ്റർ ഇൽ ആണ് . കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.

രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ ഷീബ കാർഡിയാക് അറസ്റ്റിനെത്തുടർന്ന് മ രണമടഞ്ഞത്. വിഷമങ്ങൾ കൊണ്ടുള്ള സമ്മർമായിരുന്നു ഭാര്യക്ക്. ഭാര്യ മ രിക്കുമ്പോഴും നൗഷാദ് ഐസിയുവിലായിരുന്നു. ഭാര്യയുടെ മൃതദേഹം ഐസിയുവിലെത്തിച്ച് അദ്ദേഹത്തെ കാണിച്ചു. ഒരു മകളാണ് ഉള്ളത്. ബാദുഷ പറഞ്ഞത്.

Scroll to Top