ഒരു കോടി വിലമതിക്കുന്ന റേഞ്ച് റോവർ എച്ച്.എസ്.ഇ ബ്ലാക്ക് എഡിഷൻ സ്വന്തമാക്കി നൈല ഉഷ.

കേരളത്തിലെ മികച്ച അവതാരകമാരില്‍ ഒരാളാണ് നൈല ഉഷ. മോഡലായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്ന നൈല വളരെ വേഗം പ്രേക്ഷക മനസിലേക്കെത്തിയിരുന്നു. മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്കെത്തിയ നൈലയുടെ അരങ്ങേറ്റ സിനിമ കുഞ്ഞനന്തന്റെ കട എന്ന ചിത്രമായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസിലും നൈല അഭിനയിച്ചിരുന്നു. പിന്നാലെ ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, എന്നിങ്ങനെ പല സിനിമകളിലും നൈല അഭിനയിച്ചിരുന്നു.നൈല വർഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ്.

യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം.കഴിഞ്ഞ ദിവസം താരം തനിക്ക് ഗോൾഡൻ വിസ ലഭിച്ച വിവരം അറിയിച്ചിരുന്നു.അദ്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ പ്രതികരിച്ചിരുന്നു.കൂടാതെ മലയാളി നടിമാരിൽ ആദ്യം ഗോൾഡൻ വിസ കിട്ടുന്ന താരം എന്ന പദവിയും നൈലയ്ക്ക് സ്വന്തം

താരങ്ങൾക്ക് ആഡംബര വാഹനങ്ങളോടുള്ള ഭ്രമം നാം കാണാറുള്ളതാണ്. ഇപ്പോഴിതാ ഒരു കോടി വില മതിക്കുന്ന റേഞ്ച് റോവർ എച്ച്.എസ്.ഇ ബ്ലാക്ക് സ്വന്തമാക്കിയിരിക്കുകയാണ് നൈല ഉഷ. 85 ലക്ഷം മുതൽ ഏതാണ്ട് ഒരു കോടിയിലധികം വിലയുണ്ട് നൈല ഉഷയുടെ പുതിയ റേഞ്ച് റോവറിന്. താരം തന്നെയാണ് പുതിയ വണ്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചത്. സേ ഹലോ ടൂ മൈ ന്യൂ റൈഡ് എന്ന ക്യാപ്ഷനിലാണ് താരം ഇൻസ്റ്റയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ആശംസകളുമായി എത്തിയത്.

Scroll to Top