മഞ്ഞ മിനി സ്‌കർട്ടിൽ കൂട്ടുകാർക്കൊപ്പം പാർട്ടി ആഘോഷിച്ച് നൈല ഉഷ, താരത്തെ കാണാൻ ക്യൂട്ട് ആണെന്ന് ആരാധകർ.

കേരളത്തിലെ മികച്ച അവതാരകമാരില്‍ ഒരാളാണ് നൈല ഉഷ. മോഡലായും റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിരുന്ന നൈല വളരെ വേഗം പ്രേക്ഷക മനസിലേക്കെത്തിയിരുന്നു. മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്കെത്തിയ നൈലയുടെ അരങ്ങേറ്റ സിനിമ കുഞ്ഞനന്തന്റെ കട എന്ന ചിത്രമായിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസിലും നൈല അഭിനയിച്ചിരുന്നു.

പിന്നാലെ ഗ്യാങ്സ്റ്റര്‍, ഫയല്‍മാന്‍, പത്തേമാരി, പ്രേതം, എന്നിങ്ങനെ പല സിനിമകളിലും നൈല അഭിനയിച്ചിരുന്നു.നൈല വർഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ്.യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. അദ്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ പ്രതികരിച്ചു.കൂടാതെ മലയാളി നടിമാരിൽ ആദ്യം ഗോൾഡൻ വിസ കിട്ടുന്ന താരം എന്ന പദവിയും നൈലയ്ക്ക് സ്വന്തം.

അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് നൈലയുടെ പുതിയ ഫോട്ടോയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറൽ. കൂട്ടുകാർക്കൊപ്പം പാർട്ടി ആഘോഷിക്കുകയാണ് താരം. ഫോട്ടോയിൽ മഞ്ഞ മിനി സ്‌കർട്ടിൽ ആണ് താരം.താരത്തിന്റെ ഫോട്ടോസിന് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top