തെറ്റ് എന്റെ ഭാഗത്താണ്; എന്റെ ഉമ്മ വരേ ഇന്നലെ എന്നെ തള്ളി പറഞ്ഞു : ഒമർ ലുലു

നോമ്പ് ആയതിനാല്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും കിട്ടാനില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. പരാമർശത്തെത്തുടർന്ന് ഒമർ ലുലുവിനെതിരെ സൈബർ ആ ക്രമണം ശക്തമായിരുന്നു. ഇപ്പോളിതാ വിഷയത്തിൽ പ്ര തികരണവുമായെത്തിയിരിക്കുകയാണ് ഒമർ . നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നും ഹോട്ടൽ അടച്ചിടരുത് എന്ന് മാത്രമേ പറഞ്ഞുള്ളൂവെന്നും ഒമർ വ്യക്തമാക്കി.ഫെസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

തെറ്റ് എന്റെ ഭാഗത്താണ് സിനിമാ തീയേറ്റർ തുറക്കാത്തതും ഹോട്ടൽ തുറക്കാത്തതും ഒരേപോലെ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.ഞാൻ ഇന്നലെ എനിക്ക്‌ നിഷ്കളങ്കമായി മനസ്സിൽ തോന്നിയ ഒരു കാര്യം പറഞ്ഞൂ എന്റെ ഉമ്മ വരേ ഇന്നലെ എന്നെ തള്ളി പറഞ്ഞു അതോടെ ഞാന്‍ ഒന്ന് ഒറപ്പിച്ചു എന്റെ ഉമ്മയെ എനിക്ക്‌ വേണം മതമില്ലാത്ത എന്നെ ഉമ്മച്ചിക്ക് പോലും വേണ്ട ഇനി മുതൽ ഇസ്ലാം മതം ഒന്ന് പഠിക്കാൻ തീരുമാനിച്ചു.Happy Wedding എന്ന എന്റെ ആദ്യ സിനിമ തന്നെ നോമ്പ് കാരണം മറ്റ് റിലീസുകൾ വരാത്ത കാരണം രക്ഷപ്പെട്ട സിനിമയാണ് ആ ഞാന്‍ അത് ഒരിക്കലും മറക്കാൻ പാടില്ലായിരുന്നു.ഇപ്പോ തന്നെ എന്റെ FB,Insta followers കുറഞ്ഞു മൊത്തം എനിക്ക്‌ നഷ്ടം മാത്രം എനിക്ക്‌……പാവം ഞാന്‍………അതേ രക്ഷപ്പെടണമെങ്കിൽ നായകനെ നീട്ടി വിളിച്ചോളിൻ പടച്ചോനെ കാത്തോളി എന്ന്…..അവൻ വരും വന്നിരിക്കും……He is a Monster…….അവനെ വിളിച്ചാ വിളിപ്പുറത്താ Result…..Just check it…..……പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ട……

കഴിഞ്ഞ ദിവസം ഒമർ പങ്കുവെച്ച കുറിപ്പ്:

ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടൻ ഉന്നക്കായ,നോമ്പ് ആണ് കാരണം എനിക്ക്‌ വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാൻ ഇല്ലാ.നോമ്പിന് രാത്രി 7മണി വരേ കട അടച്ചിടുന്ന മുസ്ളീം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോർഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന്- ഒമർ കുറിച്ചു

Scroll to Top