‘ട്രാവന്‍കൂര്‍ സിസ്റ്റേഴ്സ്’ ; ഓണാശംസകൾ നേർന്ന് കൃഷ്ണകുമാറും കുടുംബവും !!! വൈറൽ ഫോട്ടോ

കൃഷ്ണ കുമാറും കുടുംബവും ഏവർക്കും പ്രിയപെട്ടവരാണ് .സോഷ്യൽ മീഡിയയിലും കുടുംബം സജീവമാണ്.നിരവധി ആരാധകരാണ് ഇവർക്കുള്ളത്. കൃഷ്ണ സിസ്‌റ്റേഴ്‌സ് എന്ന് വിളിപ്പേരുള്ള സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരരായ നാല് പെണ്‍കുട്ടികളുടെ അമ്മയാണ് സിന്ധു കൃഷ്ണകുമാർ. മകളും നടിയുമായ അഹാന മുതല്‍ ഇളയ മകളായ ഹന്‍സിക വരെ ഇന്‍സ്റ്റഗ്രാമിലെ താരങ്ങളാണ്.

ഇപ്പോഴിതാ കുടുംബത്തിന്‍റെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുടുംബ സമേതം കേരളീയ വസ്ത്രത്തിൽ എത്തിയിരിക്ക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. കസവു സാരിയോടൊപ്പം പച്ചയുടെ പല ഷെയ്ഡുകളിലുള്ള ബ്ലൗസുകളാണ് അഹാനയും സഹോദരിമാരും അമ്മയും ധരിച്ചത്. 2019ലെ തിരുവോണത്തിന് പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള വസ്ത്രങ്ങളാണ് കുടുംബം ധരിച്ചത്.

‘ട്രാവന്‍കൂര്‍ സിസ്റ്റേഴ്സ്’ എന്ന ക്യാപ്ഷനോടെ അഹാന സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചു. നിരവധി പേരാണ് ഓണാശംസകൾ നേർന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Scroll to Top