പുറത്ത് കാവലായി ഭർത്താക്കന്മാർ ഉണ്ട് .. കരുതലോടെ ഞങ്ങളും : കുറിപ്പ്

ഊർമിള ബിനുവിന്റെ ഫേസ്ബുക് പോസ്റ്റ് :

#covid-19 ന്റെ ആധിയുടെ കാലത്ത് ഒരു ചെറിയ വ്യത്യസ്ത duty joining അപാരത..2012 ജൂൺ 18 നാണു എന്റെയും ആര്യയുടെയും ഭർത്താക്കന്മാരായ ബിനുവും അഭിലാഷും പോലീസ് യൂണിഫോമണിയുന്നത്.അയൽക്കാരായ രണ്ടു പേരും ഒരുമിച്ച് psc പരീക്ഷ എഴുതി ഒരുമിച്ചു തൃശൂർ പോലീസ് അക്കദമിയിൽ നിന്ന് passing out കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു. വർഷങ്ങൾക്കിപ്പുറം 3 മാസത്തെ ഇടവേളയിൽ 2 നേഴ്സ്മാരെ വിവാഹം കഴിച്ചു. ആ ഞങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാഭ്യാസ കാലത്തെ പരിചയക്കാരായിരുന്നു. ഇന്ന് 26.03.2020 ഇൽ ഒരുമിച്ചു psc സ്റ്റാഫ്‌ നേഴ്സ്..എക്സാം എഴുതി തൊട്ടടുത്ത റാങ്കുകൾ നേടി ഒരേ ആശുപത്രിയിൽ ഭർത്താക്കന്മാരുടെ പാത പിന്തുടർന്ന് ഒരുമിച്ചു ഒരേ ദിവസം ഞങ്ങൾ ജോലിയിൽ പ്രവേശിക്കുകയാണ്…… പ്രാർത്ഥനകൾ ഉണ്ടാവണം..

NB: ഈ കൊറോണ കാലത്ത് ഞങ്ങൾ നഴ്‌സ്‌മാരും പോലീസ്കാരും ഉൾപ്പെടെ നിരവധിപേര് കർമനിരതരാണു… നിങ്ങൾ വീട്ടിലിരുന്നു ഞങ്ങളോടും നാടിനോടും സഹകരിക്കണം… നമ്മൾ അതിജീവിക്കും.. #stay home.. #stay safe…

Scroll to Top