മരക്കാർ ഒടിടി റിലീസ് ചർച്ചയിൽ, എനിക്ക് കാത്തിരിക്കാൻ പറ്റാത്ത അവസ്ഥ : ആന്റണി പെരുമ്പാവൂർ.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ റിലീസ് ഒ.ടി.ടിയില്‍ ആകാം എന്ന തീരുമാനത്തിലേക്കുള്ള ചർച്ച നടക്കുകയാണ്.ഇതിനായി ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ.സിനിമ ഓടിടിയില്‍ റിലീസ് ചെയ്യില്ലെന്നും തിയറ്ററില്‍ തന്നെ എത്തുമെന്നും കഴിഞ്ഞ ദിവസവും ഫിയോക് ഭാരവാഹികള്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.

എന്നാൽ ഇപ്പോൾ ആന്റണി പെരുമ്പാവൂർ ഇതേപ്പറ്റി പ്രതികരിച്ചത് ഇങ്ങനെ,റിലീസ് ഇനിയും നീട്ടാനാകില്ല. തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ല. ഈ ഒരു അവസ്ഥയിൽ എനിക്ക് കാത്തിരിക്കാൻ പറ്റില്ല. സിനിമ ഷൂട്ടിങ് തുടങ്ങും മുൻപ് തന്നെ തിയേറ്റർ റിലീസിനായി കാത്തിരിക്കുക ആയിരുന്നു. മാർച്ചിൽ ആയിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡും ലോക്ഡൗണും കൊണ്ട് തന്നെ നീട്ടിവെക്കുക ആയിരുന്നു.

Scroll to Top