പാച്ചുവിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ഡിംപിൾ റോസ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ !!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപിള്‍ റോസ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ആയിരുന്നു താരം അഭിനയ കരിയർ ആരംഭിച്ചത്. നിരവധി സിനിമകളിൽ താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും യൂട്യൂബ് ചാനലുമായി സജീവമാണ് ഡിംപിള്‍ റോസ്.കുഞ്ഞതിഥികളുടെ വരവിനെക്കുറിച്ചും, ഒരാളെ നഷ്ടമായ വേ ദനയെ അതിജീവിച്ചതിനെക്കുറിച്ചുമെല്ലാം ഡിംപിള്‍ തുറന്നുപറഞ്ഞിരുന്നു.

സിനിമയിലും സീരിയലിലുമായി ഒട്ടേറെ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് ഇപ്പോൾ ഒട്ടേറെ ആരാധകരുമുണ്ട്.ജൂണ്‍ 14 എന്ന ദിവസം ഒരേസമയം സന്തോഷവും സങ്കടവും ആണ് . കാരണം താരത്തിന്റെ ഇരട്ടക്കുഞ്ഞുങ്ങളായ ഒരാളായ പാച്ചു മാത്രമേ ഇന്ന് നടിക്കൊപ്പം ഉള്ളൂ. രണ്ടാമത്തെ കുഞ്ഞ് കെസ്റ്റര്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ ലോകത്തോട് വിട പറഞ്ഞു.ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ളത്.

പാച്ചുവിന്റെ ഒന്നാം ജന്മദിനാഘോഷവും അതിനോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളുടെയും ദൃശ്യങ്ങളായിരുന്നു വ്ലോഗ് രൂപത്തിൽ ഡിംപിൾ പങ്കുവെച്ചിരുന്നത്. മനംമയക്കുന്ന തരത്തിലുള്ള തീമിൽ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു പാച്ചുവിന്റെ പിറന്നാളാഘോഷം. കുടുംബക്കാരും സുഹൃത്തുക്കളും എല്ലാം ഒത്തുചേർന്ന ഈ ഒരു പരിപാടിയിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നതും തുടർന്ന് അതിഥികളായി എത്തിയവർക്കിടയിൽ നടന്ന രസകരമായ ഗെയിമുകളും വീഡിയോയിൽ കാണാവുന്നതാണ്. പാച്ചുവിന്റെ പിറന്നാൾ മാത്രമല്ല ഇന്ന് കസ്റ്ററിന്റെയും പിറന്നാൾ കൂടിയാണ്. ആരാധകർ ഉൾപ്പെടെ നിരവധി പേരായിരുന്നു ജന്മദിനാശംസകളും പ്രാർഥനകളുമായും എത്തിയിരുന്നത്.

Scroll to Top