സി ഐ എവിടെ, ഇതിന്റെ ആൾ അദ്ദേഹമല്ലേ, കാണികളെ ഞെട്ടിച്ച് സുരേഷ് ഗോപി.

സല്യൂട്ട് വി വാദത്തിൽ നിരവധി പേർ സുരേഷ് ഗോപിയെ വിമർശിച്ച് എത്തിയിരുന്നു. എന്നാൽ ഇദ്ദേഹം ഒരുപാട് പേർക്ക് സഹായവുമായി എത്തുന്നുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് തൃശൂർ ജില്ലയിലെ കൊരട്ടി എന്ന സ്ഥലത്ത് നടന്ന സംഭവം ആണ്.കൊരട്ടിയിലെ ജനമൈത്രി പൊലീസ് വിശക്കുന്നവന് പൊതിച്ചോറ് നൽകുന്ന പദ്ധതി നടത്തുന്നുണ്ടായിരുന്നു.ഒരു വർഷമായി പാഥേയം പദ്ധതി എന്ന പേരിലാണ് ഇത് നടത്തുന്നത്. ഇവിടെയുള്ള ഷെൽഫിൽ ആർക്കും പൊതിച്ചോറുകൾ വയ്ക്കാം, വിശക്കുന്നവർക്കു കൊണ്ടുപോകാം. എന്നും ഏറെപ്പേർ പൊതിവയ്ക്കാനെത്തുന്നു, എടുക്കാനും.ഇതറിഞ്ഞ സുരേഷ് ഗോപി ഇവിടെയുള്ള പോലീസുകാരെ അഭിനന്ദിക്കാനും പൊതിച്ചോറുമായാണ് എത്തിയത്.സുരേഷ് ഗോപി ഷെൽഫിൽ പൊതിച്ചോറുകൾ വച്ചിറങ്ങിയ ശേഷം അവിടെയുള്ള പൊലീസുകാരോട് തിരക്കി ‘സിഐ എവിടെയാണ്?’ എന്ന് തിരക്കി.

സുരേഷ് ഗോപിയുടെ ഈ ചോദ്യം എല്ലാവരിലും ഒരു ചോദ്യം ഉയർത്തി.എന്നാൽ സി ഐ സ്റ്റേഷനിൽ യോഗത്തിലാണെന്ന് എസ്‌ഐ എം.വി.തോമസ് പറഞ്ഞു.അപ്പോഴിതാ സിഐ ബി.കെ. അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്‌ഐയെ ഏൽപിച്ചു. സുരേഷ് ഗോപി പറഞ്ഞു ‘ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആൾ അദ്ദേഹമല്ലേ’.അപ്രതീക്ഷിത സന്ദർശനമായതിനാലാണ് എസ്എച്ച്ഒ കൂടിയായ അരുൺ എത്താതിരുന്നത്. കോ ഓർഡിനേറ്റർമാരായ കെ.സി.ഷൈജു, സുന്ദരൻ പനംകൂട്ടത്തിൽ, കെ.എൻ.വേണു എന്നിവർ പദ്ധതി വിശദീകരിച്ചു.കൂടാതെ പോകുന്നതിന് മുൻപ് താരം ഒരു വാഗ്ദാനം കൂടി നൽകിയാണ് മടങ്ങിയത്,ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം, അതും കൂടെ ആയപ്പോൾ ഈ പദ്ദേയം പദ്ധതി കൂടുതൽ ജനശ്രദ്ധ നേടുകയും കൂടുതൽ ശക്തമാകുകയും ചെയ്തു. താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്

Scroll to Top