“അന്ന്… അച്ഛനോളം…ഇന്ന് … അമ്മയോളം” ; മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു !!

മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. കോമഡി കഥാപാത്രങ്ങൾക്ക് പുറമേ ക്യാരക്ടർ റോളുകളിലും താരം തിളങ്ങി നിൽക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പങ്കുവെച്ച ചിത്രങ്ങളാണ്. മകളുടെ ചിത്രത്തിനൊപ്പം അന്ന്… അച്ഛനോളം…ഇന്ന് … അമ്മയോളം എന്ന കാപ്ഷനോടൊപ്പമാണ് താരം പങ്കുവെച്ചത്.

സിനിമയെന്നോണം തന്റെ കുടുംബത്തെയും വളരെയധികം സ്നേഹിക്കുന്ന പക്രു മകൾക്ക് കൊടുക്കുന്ന സമ്മാനങ്ങൾ മുമ്പും താരം പങ്കുവെച്ചത്. മുൻപ് മകൾ ദീപ്തകീർത്തിക്ക് ഒരു നായക്കുട്ടിയെ സമ്മാനിക്കുന്ന വീഡിയോ ഏറെ വൈറൽ ആയിരുന്നു.

Scroll to Top