10 വർഷത്തിന് ശേഷം പ്രിയപെട്ട അമ്പിളി ചേട്ടൻ സിനിമയിൽ ; സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു !!!

മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. കോമഡി കഥാപാത്രങ്ങൾക്ക് പുറമേ ക്യാരക്ടർ റോളുകളിലും താരം തിളങ്ങി നിൽക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഢിയയിൽ വൈറലാകുന്നത്. സി ബി ഐ ടീമിനൊപ്പം ജഗതി ശ്രീകുമാർ തിരിച്ചു വരുന്ന സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.10 വർഷത്തിന് ശേഷം പ്രിയപെട്ട അമ്പിളി ചേട്ടൻ സിനിമയിൽ…. മകൻ രാജ് കുമാറും – ഉം ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്നത് ഇരട്ടി മധുരം .. CBI ടീമിന് വിജയാശംസകൾ അമ്പിളി ചേട്ടാ,മമ്മുക്കാ- എന്നാണ് താരം കുറിച്ചത് .കൂടെ ജഗതി ശ്രീകുമാറിന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

‘സിബിഐ’യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. സേ​തു​രാ​മ​യ്യ​രു​ടെ​ ​അ​സി​സ്റ്റ​ന്റാ​യ​ ​വി​ക്രം​ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. കയ്യടി നേടി ആദ്യ ഭാ​ഗം മുതല്‍ തന്നെ ജ​ഗതി സിബിഐ കഥയുടെ ഭാ​ഗമാണ്.

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5.സിബിഐ 5 –ദ ബ്രെയിൻ എന്നാണ് ചിത്രത്തിന്റെ പേര്. പതിനാറു വർഷങ്ങൾക്കുശേഷമാണ് മമ്മൂട്ടി സേതുരാമയ്യരായി എത്തുന്നത്.1988 ഫെബ്രുവരി 18നാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങുന്നത്. താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.

Scroll to Top