പറക്കും പാപ്പനിലെ സൂപ്പർ ഹീറോയായി ജനപ്രിയ നായകൻ ദിലീപ് എത്തുന്നു, സംഗീതം അനിരുദ്ധ്

കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയ്ക്ക് ശേഷം ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമകളിൽ ഒന്നാണ് പറക്കും പാപ്പൻ.ചിത്രത്തിൽ ദിലീപ് ഒരു സൂപ്പർ ഹീറോ ആയിട്ടാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.നവാഗതനായ വിയാൻ വിഷ്ണു ആണ് ചിത്രത്തിന്റെ സംവിധായകൻ.പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രണ്ടു വർഷങ്ങൾക്ക് മുമ്പ് ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു കൊണ്ട് പ്രഖ്യാപിച്ച ഈ ചിത്രം കോവിഡ് സാഹചര്യങ്ങൾ കൊണ്ട് നീണ്ടു പോകുകയായിരുന്നു.

നിലവിൽ റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയിലാണ് ദിലീപ് അഭിനയിക്കുന്നത്. ഇതിന്റെ അവസാന ഷെഡ്യൂൾ ജൂലെ ആദ്യം ആരംഭിക്കും. ഇത് കഴിഞ്ഞാൽ പറക്കും പാപ്പന്റെ ഷൂട്ടിങ് ആരംഭിക്കും.എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച് പുറത്തു വന്ന ഏറ്റവും പുതിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിന് മ്യൂസിക് ഒരുക്കുന്നത് അനിരുദ്ധ് ആണെന്നാണ് സൂചനകൾ.

ഒരു മലയാള ചിത്രത്തിന് അനിരുദ്ധ് മ്യൂസിക് ഒരുക്കാൻ പോകുന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. അനിരുദ്ധ് തന്നെ ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്രം സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ ആയിരുന്നു അനിരുദ്ധ് ഇക്കാര്യം വെളിപ്പെടുത്തിയത്.താൻ വൈകാതെ തന്നെ ഒരു മലയാളചിത്രം ചെയ്യുമെന്ന് ആയിരുന്നു അന്ന് അനിരുദ്ധ് പറഞ്ഞത്. അടുത്ത വർഷമായിരിക്കും അത് സംഭവിക്കുക എന്നും അനിരുദ്ധ് പറഞ്ഞു.

Scroll to Top