കാതുകുത്തിന് കരച്ചിലുമായി യാമിക,കണ്ണ് നിറഞ്ഞ് പാർവതി, വൈറലായി വീഡിയോ.

കുടുംബവിളക്ക്’ലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് പാർവതി വിജയ്.നടി മൃദുല വിജയ്‌യുടെ അനിയത്തി കൂടിയായ പാർവതി പ്രേക്ഷകർക്ക്‌ ഏറെ പരിചിതമാണ്.വിവാഹത്തിനു പിന്നാലെ താരം പരമ്പരയിൽ നിന്നു പിൻമാറിയിരുന്നു. ക്യാമറാമാൻ അരുണ്‍ ആണ് പാർവതിയുടെ ജീവിതപങ്കാളി. ഇരുവർക്കും അടുത്തിടെയാണ് ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത്.

ഗർഭകാലത്തെ ചിത്രങ്ങളും വിഡിയോകളും വിശേഷങ്ങളുമെല്ലാം പാർവതി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. യാമിക എന്നാണ് കുഞ്ഞിന്റെ പേര്.പാർവൻ ലൈഫ്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.കുഞ്ഞിന്റെ കാതുകുത്ത് ചടങ്ങിന്റെ കാഴ്ചകളാണ് പാർവതി തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിൽ കാണിക്കുന്നത്.

പാർവതിയും ഭർത്താവ് അരുണും പാർവതിയുടെ അച്ഛൻ, അമ്മ സഹോദരി മൃഥുല എന്നിവരും ചേർന്നാണ് യാമികയുടെ കാതുകുത്താനായി പോയത്. കുഞ്ഞിന്റെ ചെവികൾ കട്ടിയാകുന്നതിന് മുന്നേ കാതുകുത്തിയാൽ, കുഞ്ഞിന് ചെറിയ വേദനയെ ഉണ്ടാകു എന്ന് കരുതിയാണ് വളരെ പെട്ടെന്ന് തന്നെ ഈ ചടങ്ങ് നടത്തുന്നതെന്ന് പാർവതി വീഡിയോയിൽ പറഞ്ഞു. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top