ഞാനും എന്റെ കാമുകനും, വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്.

2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്ന താരമാണ് പാർവതി തിരുവോത്ത്.നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ് , എന്ന് നിന്റെ മൊയ്തീൻ, ചാർലി ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു.

മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചുസോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പാർവതി. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകാരുമായി പങ്കുവെക്കറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.

ഞാനും എന്റെ കാമുകനും,എന്ന ക്യാപ്ഷനോടെയാണ് പാർവതി ഫോട്ടോ പങ്കുവച്ചത്. എന്നാൽ പ്രതേകിച്ച് ആരും തന്നെ ഫോട്ടോയിൽ ഇല്ല. എന്നാൽ ചിത്രത്തിൽ സൂര്യനെ കാണിക്കുന്നുണ്ട്.എന്നാൽ ഇതിന് പിറകിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ എന്ന ചോദ്യത്തിലാണ് പ്രേക്ഷകർ. ഏതായാലും താരത്തിന്റെ പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.തമിഴിൽ വിക്രം, പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ‘തങ്കലാൻ’ ആണ് പാർവതിയുടെ അടുത്ത സിനിമ.

Scroll to Top