പത്താൻ സിനിമയ്ക്ക് വേണ്ടി ഷാരൂഖ് ഖാൻ നടത്തിയ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ.

ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ട് തന്റെ അഭിനയ ജീവിതം തുടങ്ങിയ താരമാണ് ഷാരുഖ് ഖാൻ . ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗഭക്കാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.സിനിമയ്ക്ക് വേണ്ടി എന്ത് മേക്ക് ഓവർ ചെയ്യാനും താരം റെഡി ആണ്.

അതുകൊണ്ട് തന്നെ എന്ത് കഥാപാത്രം വേണമെങ്കിലും ഇദ്ദേഹത്തിന് ചെയ്യാൻ കഴിയും. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ അത്തരമൊരു മാറ്റമാണ്.പത്താൻ എന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ആണ് വൈറലായിരിക്കുന്നത്.ചിത്രത്തിന് വേണ്ടി ബോഡി ഫിറ്റ്‌ ചെയ്ത് മസിൽ ഒക്കെയായിട്ടാണ് താരത്തിന്റെ വരവ്. അതുപോലെ തന്നെ മുടി നീട്ടി വളർത്തിയിട്ടുമുണ്ട്.ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തുന്നത്.

ഷാരുഖ് ഖാൻ നായകനായി എത്തുന്ന ചിത്രമാണ് ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് സിദ്ധാർത്ഥ് ആനന്ദ് ആണ്. വാർ എന്ന ഹൃത്വിക് റോഷൻ – ടൈഗർ ഷെറോഫ് ചിത്രത്തിനു ശേഷം സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണിത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ അമ്പതാമത്തെ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിൽ ജോൺ എബ്രഹാം ആണ് വില്ലനായി എത്തുന്നത്.

ദീപിക പദുക്കോൺ ആണ് നായിക. ബോളിവുഡ് സൂപ്പർസ്റ്റാർ ആയ സൽമാൻ ഖാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും. റിലീസ് തിയതി പ്രഖ്യാപിച്ചതിനൊപ്പം ഷാരുഖ് ഖാൻ പങ്കുവെച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ചിത്രം 2023 ജനുവരി 25ന് ആയിരിക്കും റിലീസ് ചെയ്യുക. ഷാരുഖ് ഖാൻ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.

Scroll to Top