ത്രി ല്ലറുമായി എം പദ്മകുമാർ; പത്താംവളവ് ചിത്രീകരണം പൂർത്തിയായി!!!

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ നായകരാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ത്രി ല്ലര്‍ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണല്‍ മൂവിയാണ്.വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മ നസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്, അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍.നാല്പതിനാല് ദിവസം കൊണ്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തീർന്നത്.

ഈ ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകൾ നേരത്തെ തന്നെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു.യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ഈ ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് മുംബൈ മൂവി സ്റ്റുഡിയോസ്.

അജ്മൽ അമീർ അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ,ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രതീഷ് റാം ആണ്. ജോസഫിന് സംഗീതമൊരുക്കിയ രെഞ്ജിൻ രാജ് തന്നെയാണ് പത്താം വളവിനും ഈണങ്ങൾ ഒരുക്കുന്നത്. ഷമീർ മുഹമ്മദ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്.മുക്തയുടെ മകള്‍ കണ്മണിയുടെ ആദ്യ ചിത്രം എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ് – , കോസ്റ്റ്യൂം ഡിസൈനര്‍ – ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

Scroll to Top