മൂന്ന് വർഷങ്ങൾക് മുൻപ് ഒരുമിച്ചെടുത്ത ആദ്യ സെല്‍ഫി ; പേർളിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്രീനിഷ്

സോഷ്യൽ മീഡിയയിലൂടെ സ്വന്തം നിലയിൽ പേരെടുത്ത സെലിബ്രിറ്റിയാണ് നടിയും അവതാരകയുമായ പേർളി മാണി.മകളുടെ വരവോടെ പേർളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുളള വിശേഷങ്ങൾ പേർളി ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ദിവസം തന്നെ അവൾക്കൊപ്പമുളള ചിത്രം പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.ദിവസവും കുഞ്ഞിന്റെ ഏതെങ്കിലും ഒരു ചിത്രമെങ്കിലും താരം പോസ്റ്റ് ചെയ്യാറുണ്ട്.

ബിഗ് ബോസില്‍ വെച്ചായിരുന്നു പേർളിയും ശ്രീനിഷും പരിചയപ്പെടുന്നതും ആ ബന്ധം പ്രണയത്തില്‍ എത്തുന്നതും. ഷോയില്‍ നിന്നും പുറത്തുവന്ന ഇവര്‍ പിന്നീട് വിവാഹിതരാവുകയായിരുന്നു. രണ്ട് ആചാര പ്രകാരം നടത്തിയ വിവാഹത്തിന്റെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു . ശ്രീനിയും അഭിനയരംഗത്ത് സജീവമാണ്. പേളി ഇതിനിടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്.

ഇപ്പോള്‍ പേളിക്കൊപ്പമുള്ള ആദ്യ സെല്‍ഫി ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് ശ്രിനിഷ് അരവിന്ദ്. 3 വര്‍ഷം മുന്‍പ് ഞങ്ങളെടുത്ത ആദ്യ സെല്‍ഫിയെന്ന ക്യാപ്ഷനോടെയാണ് ശ്രീനി ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് താഴെ നിരവധി കമന്റും വരുന്നുണ്ട്. ശ്രീനിഷ് ഒന്നും കൂടെ ലുക്ക് ആയി എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്. ഈ ക്യൂട്ട് ഫാമിലിക്ക് ആരാധകര്‍ ഏറെയാണ്.

Scroll to Top