നില മോളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പേളിയും ശ്രീനിഷും; ഫോട്ടോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയായിരുന്നു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും.ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും.ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും. പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.മകൾ നിലയുടെ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. നിലയ്ക്കും ഏറെ ആരാധകർ ആണ് ഉള്ളത്. നിലയുടെ ഒന്നാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം .പേർളിയും ശ്രീനിഷും നിലയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും പോസ്റ്റ്‌ ചെയ്താണ് പേർളി സന്തോഷം പങ്കുവെച്ചത്.നിലയെ കെട്ടിപ്പിടിച്ചും ചുംബിച്ചും ഞങ്ങൾക്ക് മതിയാവുന്നില്ല.

ഞങ്ങളുടെ സ്നേഹത്തിന്റെ എല്ലാമെല്ലാം ചെന്നുനിൽക്കുന്നത് നിലമോളിലാണ്. അവൾ ഞങ്ങളുടെ ടീച്ചറാണ് എന്നാണ് ഫോട്ടോസിൻ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ജംഗിൾ ബുക്ക് തീമിലാണ് ബർത്ത് ഡേ ആഘോഷം നടന്നത്.ബർത്ത് ഡേ പാർട്ടിയിൽ വച്ച് പേളി ഗാനമാലപി ക്കുന്നതും, ശ്രീനിക്കും കുഞ്ഞിനുമൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നതും, ആഘോഷ ങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് കേക്ക് മുറിക്കുന്നതും, പാട്ടിനൊപ്പം കുഞ്ഞു നില തുള്ളി ചാടുന്നതുമുൾപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

Scroll to Top