പ്രേക്ഷകർ ഏറ്റെടുത്ത ‘ഹെലൻ’ ടീം വീണ്ടും ‘ഫിലിപ്’ സിലൂടെ ഒന്നിക്കുന്നു ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

2019 ൽ പുറത്തിറങ്ങിയ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഹെലൻ . നിരവധി പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചു. നവാഗതനായ മാത്തുക്കുട്ടി സേവ്യർ ഒരുക്കിയ ഈ ചിത്രം രചിച്ചത് ആൽഫ്രഡ്‌ കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ്. വിനീത് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രം മികച്ച നവാഗത സംവിധായകനും മികച്ച മേക് അപ് ആര്ടിസ്റ്റിനും ഉള്ള ദേശീയ അവാർഡുകൾ നേടിയെടുത്ത ചിത്രമാണ്.

ഈ ചിത്രത്തിലെ പ്രകടനത്തിന് അന്ന ബെൻ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ സ്പെഷ്യൽ ജൂറി പുരസ്‍കാരവും നേടിയെടുത്തു. ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഹെലൻ ടീം വീണ്ടും എത്തുകയാണ്. ഫിലിപ്സ് എന്നാണ് ചിത്ത്രതിന്റെ പേര്. മാത്തുക്കുട്ടി സേവ്യറും ഹെലന്റെ സഹ രചയിതാവായ ആൽഫ്രഡ്‌ കുര്യൻ ജോസെഫും ചേർന്നാണ് തിരക്കഥ.ആൽഫ്രഡ്‌ കുര്യൻ ജോസെഫ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ഹെലനിലെ നായക വേഷം ചെയ്ത നോബിൾ ബാബു തോമസ് ആണ് ഈ ചിത്രത്തിൽ മുകേഷിനൊപ്പം പ്രധാന വേഷം ചെയ്യുന്നത്. പുതുമുഖം നവനി ദേവാനന്ദ് ആണ് ചിത്രത്തിലെ നായിക. അബ്‍ദുൾ വഹാബ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നതു ജെയ്സൺ ജേക്കബ് ജോണും എഡിറ്റ് ചെയ്യുന്നത് നിധിൻ രാജ് ആരോളും ആണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ഹെലൻ ടീമിന്റെ അടുത്ത സൂപ്പർ ഹിറ്റ് ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

Scroll to Top