മകൻ ഇസ്ഹാഖിന്റെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിച്ച് ചാക്കോച്ചന്റെ പോസ്റ്റ്.

14 വർഷത്തെ കാത്തിരിപ്പിനിടുവിലാണ് സിനിമനടൻ ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് പിറന്നത്.ആൺകുട്ടിയാണ് ഇരുവർക്കും ദൈവം സമ്മാനിച്ചത്.താരം തൻറെ ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.എന്നാൽ പ്രിയ ഗർഭിണി ആയിരുന്ന വിവരം ആരും തന്നെ അറിഞ്ഞിരുന്നില്ല.പിന്നീടാണ് ബേബി ഷവർ ഫങ്ഷന്റെ ചിത്രങ്ങൾ പുറത്ത് വിടുന്നത്.ഇസ്ഹാഖ് എന്നാണ് ചാക്കോച്ചന്റെ മകന്റെ പേര്.കുഞ്ഞിന്റെ വരവോട് കൂടി അച്ഛൻ എന്ന സ്ഥാനത്തിന്റെ കടമകളിൽ ഏറെ ശ്രദ്ധേയനാണ് താരം.

കുഞ്ഞാവയുടെ മാമോദിസ ചടങ്ങായിരുന്നു ഇന്ന്.ഏറെ സന്തോഷമാർന്ന ഈ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പ്രേത്യേകമായി പണിത തൊട്ടിലിലാണ് ഇസ്ഹാഖിനെ കിടത്തിയത്.സിനിമയിലെ താരങ്ങൾ എത്തുകയും കുഞ്ഞിനെ കൊഞ്ചിക്കാനും മറന്നില്ല.ചടങ്ങിലെ ചിത്രങ്ങൾ കുഞ്ചാക്കോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടുന്നു.ചടങ്ങിന് ശേഷം പ്രേത്യേകമായി അലങ്കരിച്ച വേദിയിലായിരുന്നു സത്കാര ചടങ്ങുകൾ.

കുഞ്ചാക്കോ തൻറെ ഇൻസ്റ്റഗ്രാം,ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് പോസ്റ്റ് ഇട്ടത്. ഇസയുടെ മാമോദീസയ്ക്കായി എത്തിയവരോടെല്ലാം നന്ദിയും സ്‌നേഹവും അറിയിക്കുന്നു എന്നായിരുന്നു പോസ്റ്റ്. ഇസഹാക്കിനും പ്രിയയ്ക്കുമൊപ്പമുള്ള ചിത്രവുമായാണ് ചാക്കോച്ചനെത്തിയത്. ജൂനിയര്‍ ചാക്കോച്ചനും ക്യൂട്ടാണെന്ന് പറഞ്ഞായിരുന്നു നീരജ് മാധവ് എത്തിയത്. സണ്ണി വെയ്ന്‍, ആഷിഖ് അബു, സാനിയ ഇയ്യപ്പന്‍, ചാന്ദിനി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍, ലിയോണ ലിഷോയ്, പേളി മാണി, ഫര്‍ഹാന്‍ ഫാസില്‍, മുഹ്‌സിന്‍ പരാരി, നിരവധി പേരാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

BAPTISM VIDEO

FACEBOOK POST

BAPTISM PHOTO

VARIETY MEDIA VIDEO

Scroll to Top