പെൺകുട്ടി ദിനത്തിൽ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പിണറായി വിജയൻ.

കഴിഞ്ഞ ദിവസം ലോക പെൺകുട്ടികളുടെ ദിനമായി ആചരിക്കുന്ന ദിവസം ആയിരുന്നു.സോഷ്യൽ മീഡിയയിൽ എങ്ങും ഇതേപ്പറ്റിയുള്ള സ്റ്റാറ്റസുകൾ ആയിരുന്നു. പലതും വൈറൽ ആകുന്ന രീതിയിൽ ആയിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

മകളോടൊപ്പം ഒരു പഴയ ചിത്രം എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി ചിത്രം പങ്കുവച്ചത്.മൈലാഞ്ചി അണിഞ്ഞ മകളുടെ കൈകൾ അദ്ദേഹം നോക്കുന്നതാണ് ചിത്രം. അച്ഛന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന മകളും ചിത്രത്തിലുണ്ട്.ഇദ്ദേഹത്തിന്റെ പോസ്റ്റിന് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.ഏറ്റവും നല്ല ചിത്രം, അച്ഛനും മകളും തമ്മിലുള്ള ഹൃദ്യമായ ചിത്രം എന്നൊക്കെയാണ് ചിത്രത്തിന് വരുന്ന കമ്മെന്റുകൾ.

Scroll to Top