മുഖ്യമന്ത്രിയുടെ കൈ ചേർത്തു പിടിച്ച് യാത്ര പറഞ്ഞ്‌ പ്രധാനമന്ത്രി !!

ഐഎൻസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരുവിലേക്ക് തിരിച്ചു.നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്നു.കസവുമുണ്ടും നേര്യതും ധരിച്ചാണ് പ്രധാനമന്ത്രി വൈകിട്ട് കൊച്ചിയിലെത്തിയത്.സിയാൽ കൺവെൻഷൻ സെന്‍ററിൽ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മോദി നിർവ്വഹിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനിൽകാന്തും ചേർന്നാണ് പ്രധാനമന്ത്രിയെ യാത്രയാക്കിയത്.

യാത്രപറയുന്നതിനിടെ മുഖ്യമന്ത്രിയുടെ കൂപ്പുകൈകളിൽ പ്രധാനമന്ത്രി കൈചേർത്തുപിടിച്ച ചിത്രം ശ്രദ്ധേയമായി.ഇന്നു രാവിലെ 9.30നായിരുന്നു ഐഎൻസ് വിക്രാന്തിന്റെ കമ്മിഷനിങ് ചടങ്ങുകൾ.ഓണത്തിന്‍റെ അവസരത്തിൽ കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യമെന്ന് അദ്ദേഹം പറഞ്ഞു.ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കി .കിസാൻ ക്രെഡിറ്റ് കാർഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്.

ബി ജെ പി സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇരട്ടക്കുതിപ്പാണ് നടത്തുന്നത്.കേന്ദ്രത്തിൽ ഉള്ളത് ഇരട്ട എഞ്ചിൻ സർക്കാർ .രാജ്യത്ത് ബിജെപി സർക്കാർ ഉള്ള സ്ഥലത്ത് വികസനം നടക്കുന്നു.കേരളത്തിലും ഇത് വരേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു.

Scroll to Top