ജീവിതത്തിലെ നിന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചിട്ട് ഇന്ന് രണ്ടു വർഷം ; പിങ്കി വിശാലിന് പിറന്നാളാശംസകളുമായി അനുശ്രീ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളുമെല്ലാം അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം.

ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് തരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

അടുത്ത സുഹൃത്തും മേക്കപ്പ് ആർടിസ്റ്റുമായ പിങ്കി വിശാലിന് പിറന്നാളാശംസകളുമായി ചിത്രവും കുറിപ്പും പങ്കുവച്ച് എത്തിയിരിക്കുകയാണ് അനുശ്രീ.‘Happy birthday പിങ്കിക്കുട്ടി…. എന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഞാൻ ആദ്യം പറയുന്ന എന്റെ കൂട്ടുകാരി..എല്ലാ ചെറിയ കാര്യങ്ങളും,വലിയ കാര്യങ്ങളും ഞാൻ പറയുന്ന എന്റെ കൂട്ടാളി ..എന്റെ കൂടപ്പിറപ്പ്… ജീവിതത്തിലെ നിന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചിട്ട് ഇന്ന് രണ്ടു വർഷം… ഇനിയും ഇനിയും നിന്റെ എല്ലാ ആഗ്രഹങ്ങളും ഓരോന്നായി സാധിക്കട്ടെ…. എന്നോടൊപ്പം നീ എന്നും ഇങ്ങനെ ചേർന്ന് നിക്കട്ടെ…..happy birthday dear…’.– അനുശ്രീ കുറിച്ചതിങ്ങനെ.

Scroll to Top