അഞ്ച് വർഷത്തെ പ്രവാസജീവതം കൊണ്ടെത്തിച്ചത് വില്ലേജ് ഫുഡ് ചാനലിലേക്ക്,ഗോൾഡൻ പ്ലേ ബട്ടൺ സ്വന്തമാക്കി ഫിറോസ്.

പ്രവാസജീവിതം എല്ലാവരെയും മടുപ്പിക്കുന്ന ഒന്നാണല്ലോ.അങ്ങനെ ഫിറോസിനെ യുട്യൂബ് ചാനൽ തുടങ്ങാൻ പ്രേരിപ്പിച്ചതും പ്രേരിപ്പിച്ചതും അഞ്ച് വർഷത്തെ പ്രവാസജീവിതം തന്നെയാണ്.നാട്ടിലേക്ക് വന്നപ്പോൾ പിന്നീട് പോകാൻ തോന്നാതെ വന്നപ്പോൾ യൂട്യൂബ് ചാനലിനെ കുറിച്ച് ആശയം മനസിൽ വന്നു.എന്നാൽ വീട്ടുകാർക്കൊക്കെ മനസിൽ ആശങ്കയായിരുന്നു.എന്നാൽ ഫിറോസിന്റെ ഉറച്ച വിശ്വാസവും കരുത്തും എല്ലാം ഇപ്പോൾ കൊണ്ടെത്തിച്ചത് യൂട്യൂബ് ഗോൾഡൻ പ്ലേബട്ടണിലാണ്.പാലക്കാട് ജില്ലയിൽ എലപ്പുള്ളി ചുട്ടിപ്പാറക്കര എന്ന സ്ഥലത്താണ് ഫിറോസിന്റെ വീട്.മനോരമ ന്യൂസ് ഡോക്യൂമെന്റിന് നൽകിയ അഭിമുഖത്തിലാണ് തൻറെ വിജയത്തെ കുറിച്ച് ഫിറോസ് മനസ്സ് തുറക്കുന്നത്.ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ,2007 മുതൽ 2012 വരെ ഞാൻ ഗൾഫിലായിരുന്നു. പാചകത്തിനോട് ഇഷ്ടം തോന്നിയത് പ്രവാസജീവിതത്തിലാണ്.

ഞാൻ നന്നായി ഭക്ഷണം കഴിക്കുന്നയാളാണ്. അവനവൻ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് പാചകം തുടങ്ങുന്നത്. പതിയെ പതിയെ കൂട്ടുകാർക്ക് വേണ്ടിയും ഓരോന്ന് ഉണ്ടാക്കി കൊടുക്കാൻ തുടങ്ങിയതോടെയാണ് വലിയ രീതിയിലുള്ള പാചകം വശമാകുന്നത്.
2012ൽ നാട്ടിലെത്തിയ ശേഷം തിരികെ പോകാൻ തോന്നിയില്ല. അപ്പോൾ തന്നെ മനസിൽ യൂട്യൂബ് ചാനൽ തുടങ്ങണമെന്ന ആശയം ഉണ്ടായിരുന്നു. പക്ഷെ ആ സമയത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടയാണ് തുടങ്ങിയത്. ഒന്നരവർഷം മുൻപ് വില്ലേജ് ഫുഡ് ചാനൽ തുടങ്ങിയതോടെ സമയമില്ലാതെയായി. അങ്ങനെയാണ് ഫോട്ടോസ്റ്റാറ്റ് കട നിർത്തുന്നത്.ചുട്ടിപ്പാറ എന്ന ഗ്രാമത്തിലാണ് എന്റെ വീട്. യൂ ട്യൂബ് ചാനൽ തുടങ്ങാൻ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്ക് തീരെ വിശ്വാസമില്ലായിരുന്നു. ഇത് വിജയിച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു.

എനിക്ക് പക്ഷെ വിശ്വാസമുണ്ടായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ ആ സമയത്ത് തന്നെ വലിയ രീതിയിൽ പാചകം ചെയ്യുന്ന യൂട്യൂബ് ചാനലുകൾ വിജയം കണ്ടിരുന്നു. ഞാൻ അവയെല്ലാം സ്ഥിരമായി പിന്തുടരാറുണ്ടായിരുന്നു. അത്തരമൊരു ആശയം നമ്മുടെ ഭാഷയിലും കൊണ്ടുവന്നാലെന്താണെന്ന തോന്നലിൽ നിന്നാണ് വില്ലേജ് ഫുഡ് ചാനലും തുടങ്ങുന്നത്.എട്ട് മാസം കൊണ്ട് തന്നെ എട്ടു ലക്ഷം ഫോളോവേഴ്സിനെ കിട്ടി. യൂട്യൂബിൽ നിന്നും ആദ്യം കിട്ടിയ വരുമാനം 8500 രൂപയാണ്. അത്രയും രൂപയൊക്കെ കിട്ടിയപ്പോൾ എനിക്ക് തന്നെ വിശ്വസിക്കാനായില്ല. പാലക്കാടിന്റെ ഗ്രാമഭംഗിയിലുള്ള നാടൻ പാചകവും എന്റെ സംസാരരീതിയുമൊക്കെ ഇഷ്ടമാണെന്ന് നിരവധി പേർ പറയാറുണ്ട്. യൂ ട്യൂബ് പോലെയുള്ളവ വലിയ അവസരങ്ങളാണ് തരുന്നത്. യൂ ട്യൂബിൽ നിന്നും കിട്ടുന്ന വരുമാനത്തെക്കുറിച്ച് ജനങ്ങൾക്ക് ഇപ്പോഴും അത്ര അറിവില്ല.

എനിക്ക് പ്രതിമാസം നല്ല വരുമാനം യൂട്യൂബിൽ നിന്നും കിട്ടുന്നുണ്ട്.നേരത്തെ പാചകം ചെയ്ത് നോക്കി വിജയിപ്പിച്ച വിഭവങ്ങളൊന്നുമല്ല ഉണ്ടാക്കുന്നത്. ക്യാമറയുടെ മുന്നിൽ ലൈവായാണ് പാചകം. വീട്ടുകാർക്ക് അടുക്കളയിൽ എന്തെങ്കിലുമൊക്കെ പാചകം ചെയ്ത് കൊടുക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ഞായറാഴ്ച പോലും ചാനലിന്റെ കാര്യങ്ങൾ നോക്കുന്നതിനാൽ സമയം കിട്ടാറില്ല- ഫിറോസ് പറയുന്നു.

PLAYBUTTON VIDEO

Scroll to Top