ബാലവിവാഹം, ഇപ്പോൾ ഹാപ്പി ഫാമിലി, സിനിമയെ വെല്ലുന്ന പ്രണയകഥയുമായി പൊന്നമ്മ ബാബു.

മലയാള സിനിമയിലെ മികച്ച അഭിനയത്തിലൂടെ അറിയപ്പെടുന്ന സിനിമ നടി ആണ് പൊന്നമ്മ ബാബു. 300-ലധികം ചലചിത്രങ്ങളിലും ടി.വി. സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ കചലചിത്ര ലോകത്ത് കൂടുതൽ ശ്രദ്ധേയയായി. 1996 ൽ പടനായകൻ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.സ്കൂളിൽ പഠിക്കുമ്പോൾ പൂഞ്ഞാർ, നൃത്താഭവൻ ബാലൈസംഘിൽ ചേർന്ന അവർ പിന്നീട് ഏറ്റുമാനൂർ സുരബില നാടക ട്രൂപ്പിലെ അംഗമായി. സുരഭില നാടക ട്രൂപ്പിന്റെ ഉടമയായ ബാബുവിനൊപ്പം പ്രണയത്തിലാവുകയും അവർ പിന്നീട് വിവാഹിതരാവുകയും ചെയ്തു. ഇവർക്ക് മൂന്ന് മക്കളുണ്ട്, ദീപ്തി നിർമ്മലയും പിങ്കിയുമാണ് അവരുടെ രണ്ട് പെൺമക്കൾ. മാത്യു ഡാമിയൻ ആണ് അവരുടെ മകൻ. പൊന്നമ്മയുടെ മകൾ പിങ്കി നക്ഷത്രങ്ങൾ എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായികയാകാൻ ഒരുങ്ങുകയാണ്.

2014ൽ പിങ്കി അഭിനയിച്ച മി. പവനായി 99.99 ആദ്യചിത്രമായിരുന്നു എങ്കിലും അത് ഉതുവരെയും റിലീസ് ചെയ്തിട്ടില്ല.തന്റെ വിവാഹത്തെയും ജീവിതത്തെയും പറ്റി താരം പറയുന്നത് ഇങ്ങനെ,കോട്ടയം പാലാ സെൻറ് മേരീസ് സ്കൂളിലായിരുന്നു ഞാൻ പഠിച്ചത്. ഇവിടെ പത്താംക്ലാസ് വിദ്യാർഥിനി ആയിരിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കുന്നത്. മുട്ടു പാവാട ഇട്ടു നടക്കുന്ന കാലമായിരുന്നു അത്. രാത്രി നാടകം കഴിഞ്ഞു ഞാൻ കിടന്നുറങ്ങിയത് സ്കൂളിലെ ഡെസ്കിൽ തന്നെ ആയിരുന്നു. വീട്ടിൽ ജീവിക്കുവാനുള്ള മാർഗം പോലുമില്ലായിരുന്നു അന്നൊക്കെ. ആദ്യ നാടകം തന്നെ നടിയുടെ ജീവിതം മാറ്റി മറിച്ചു എന്ന് പറയുന്നതാണ് ശരി.അപ്പോഴേക്കും വിവാഹം ആയി.ഗ്രൂപ്പിലെ മാനേജർ ബാബു ആയിരുന്നു എന്നെ വിവാഹം ചെയ്തത്. അന്ന് താരത്തിന് 18 തികഞ്ഞിട്ടില്ല. ബാലവിവാഹം ആയിരുന്നു അത്. എന്നാൽ അന്ന് അതൊക്കെ സാധാരണമായ പ്രായമായിരുന്നു.

വിവാഹ ശേഷം പിന്നീട് 18 വർഷക്കാലത്തേക്ക് നാടകങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ല. പിന്നീട് ഇവർക്ക് രണ്ടു മക്കൾ ജനിച്ചു. രണ്ടാമത്തെ മകൾക്ക് രണ്ടു വയസ്സ് ഉള്ളപ്പോൾ ആയിരുന്നു താരം വീണ്ടും നാടകത്തിൽ അഭിനയിക്കാനായി എത്തുന്നത്.ബാബു ചേട്ടൻ അപ്പോഴേക്കും പുതിയ ഒരു ട്രൂപ്പ് ഒക്കെ തുടങ്ങിയിരുന്നു. അങ്കമാലി പൂജ എന്നായിരുന്നു നാടക ഗ്രൂപ്പിന് പേര്.ഞാനായിരുന്നു ദേവയാനി അങ്കമാലി പൂജയുടെ നാടകത്തിൽ ദേവയാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ന് താരത്തിന് ഇത്ര തടി ഒന്നുമില്ലായിരുന്നു കേട്ടോ. അടിപൊളിയായി ഡാൻസ് ഒക്കെ ചെയ്യും. അങ്ങിനെ ഇരിക്കുമ്പോൾ ആണ് നിസാർ എന്ന സംവിധായകൻ ചെയ്യുന്ന പുതിയ ദിലീപ് ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. പടനായകൻ എന്നായിരുന്നു ചിത്രത്തിൻറെ പേര്. ഈ സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്.

Scroll to Top