പുതിയ ഫോട്ടോയുമായി ഉപ്പും മുളകിലെ പൂജ ജയറാം, ക്യൂട്ട്നെസ്സ് ഓവർലോഡെന്ന് ആരാധകർ.

അശ്വതി നായർ എന്ന പേരിനേക്കാളും പ്രേക്ഷർക്ക് പരിചയം പൂജ ജയറാം ആണ്. ഉപ്പും മുളകിലും മുടിയന്റെ പൂജയായി എത്തി കൈയ്യടി വാങ്ങിയ അശ്വതി നായർ സോഷ്യൽ മീഡിയയിൽ താരമാണ്. നിരവധി ഫോട്ടോഷൂട്ടിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ഈ ഫ്രീക്കത്തി അതിവേഗം ആണ് മിനിസ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. വര്ഷങ്ങളായി നൃത്തം അഭ്യസിക്കുന്ന അശ്വതി കോളേജ് കാലഘട്ടത്തിൽ മുതൽ കലയുടെ ലോകത്തു തന്നെയുണ്ട്.

ഒരു വര്ഷം ആയി അഭിനയരംഗത്ത് അശ്വതി സജീവം ആണെങ്കിലും അശ്വതിയുടെ വിവാഹം കഴിഞ്ഞ കാര്യം അധികമാർക്കും അറിയാത്ത കാര്യമാണ്. ഹരി എന്നാണ് ഭർത്താവിന്റെ പേര്.. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.തന്നെ ഇഷ്ടം ആണെന്ന് ഹരിയാണ് പറയുന്നതെന്നും പിന്നീട് വീട്ടിൽ വന്നു ചോദിക്കുകയായിരുന്നു. സത്യത്തിൽ പിന്നീടാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടക്കുന്നത് എന്നും താരം പറഞ്ഞിട്ടുണ്ടായിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് അശ്വതി.

തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോയാണ്.തിരുവനന്തപുരത്തെ വേളി ടൂറിസ്റ്റ് വില്ലേജിൽ നിൽക്കുന്ന ചിത്രങ്ങൾ ആണ് അശ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.നാസ് വെഡിങ് കമ്പനിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഷോർട് സ്‌കർട്ടും ടോപ്പുമാണ് വേഷം.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top