എലഗന്റ് ലുക്കിൽ ബനാറസ് സാരിയിൽ സുന്ദരിയായി പൂർണിമ ഇന്ദ്രജിത്ത്, കണ്ണെടുക്കാതെ നോക്കി നിന്ന് ആരാധകർ.

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.ഒരുപാട് താരദമ്പതിമാർ സിനിമയിൽ ഉണ്ടെങ്കിലും അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപം സ്പെഷ്യലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. താരത്തിനെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്.

വിവാഹശേഷം പൂർണമായും സിനിമയിൽ നിന്നും മാറിനിന്ന പൂർണിമ, വൈറസ് എന്ന സിനിമയിലൂടെ ശക്തമായ ഒരു മടങ്ങി വരവ് നടത്തിയിരുന്നു.മൂന്നുവർഷത്തെ പ്രണയത്തിനുശേഷമാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരാവുന്നത്.നായികയെ കൂടാതെ മികച്ച അവതാരികയും ഫാഷൻ ഡിസൈനർ കൂടെയാണ്.വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്.

സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പൂർണിമ സാരി ഉടുത്തിരിക്കുന്ന ചിത്രങ്ങൾ ആണ്. എലിഗന്റ് ലുക്കിലാണ് താരം ഉള്ളത്. വനിത മാഗസിന് നൽകിയ ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്. ഫോട്ടോയ്ക്ക് ഒപ്പം പൂർണിമ കുറിച്ചത് ഇങ്ങനെ,

എനിക്ക് ചുറ്റും പൊതിഞ്ഞിരിക്കുന്ന ഈ 6 യാർഡ് ചാരുതയ്ക്ക് എന്നെപ്പോലെ തന്നെ പഴക്കമുണ്ട്. പരമ്പരാഗത വിന്റേജ് നെയ്ത്തുകൾ കൈവശം വച്ചിരിക്കുന്ന ഒരു പഴയ ലോക ചാരുത, പൈതൃകം, ഓർമ്മകൾ എന്നിവ എന്നെ ആകർഷിക്കുന്നു.അവർക്ക് അവരുടേതായ കഥകൾ പറയാനുണ്ടെന്ന് ഞാൻ ഇഷ്ടപ്പെടുന്നു. സാധാരണയായി ഞങ്ങളുടെ മുത്തശ്ശിയുടെ സാരിയിൽ മാത്രം കാണപ്പെടുന്ന പരമ്പരാഗത ബനാറസി നെയ്ത്തുകളെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എനിക്ക് വലിയ സന്തോഷം നൽകുന്നു.

Scroll to Top