അമ്മായിയമ്മയ്ക്ക് വ്യത്യസ്തമായ ഓണ സമ്മാനവുമായി പൂർണിമ ഇന്ദ്രജിത്ത് ; ഫോട്ടോസ് !!!

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.ലോക്ഡൗൺ കാലത്താണ് താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായത്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.പ്രാർത്ഥന നല്ല ഒരു ഗായിക കൂടിയാണ്.നായികയെ കൂടാതെ മികച്ച അവതാരികയും ഫാഷൻ ഡിസൈനർ കൂടെയാണ്.വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഏതു പൊതുപരിപാടിയിലും എപ്പോഴും അൽപ്പം വ്യത്യസ്തമായ സ്റ്റൈലിലാണ് പൂർണിമ പ്രത്യക്ഷപ്പെടാറുള്ളത്.സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.

അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്..അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.ഇപ്പോള്‍ ഓണത്തോടെ പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെ പുതിയൊരു കളക്ഷനുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമ. ഇതിന് പുതിയൊരു പേരും പൂര്‍ണ്ണിമ നല്‍കിയിട്ടുണ്ട്.തനിക്ക് ഏറെ പ്രിയപ്പെട്ട അമ്മായിയമ്മ മല്ലിക സുകുമാരന്റെ പേരിൽ ഓണപ്പുടവ ഒരുക്കിയിരിക്കുകയാണ് നടി. മല്ലികയുടെ പൂര്‍ണനാമമായ മോഹമല്ലിക എന്നാണ് സാരിക്ക് പേര് നല്‍കിയിരിക്കുന്നത്. മനോഹരമായ ഒരു വിഡിയോയ്ക്കൊപ്പം പൂര്‍ണിമ തന്നെയാണ് പുടവ പുറത്തിറക്കിയത്.

തന്റെ ഈ പുതിയ ഡിസൈന്‍ മല്ലിക അമ്മയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് നടി.ചിത്രവും പൂര്‍ണിമ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. കസവു കരയുള്ള കൈത്തറി സാരിയെ വ്യത്യസ്തമാക്കുന്നത് ചുവപ്പ് പൊട്ടുകളാണ്. സ്ലാവ് ലസ് ചുവപ്പ് ബ്ലൗസിനൊപ്പം സാരിയുടുത്തു ഇരിക്കുന്ന പൂര്‍ണിമയാണ് വിഡിയോയിലുള്ളത്. അതേസമയം മരുമകള്‍ അമ്മായിഅമ്മ എന്നതിലുപരി അമ്മയും മകളും ആയിട്ട് തന്നെയാണ് ഇവര്‍ സ്‌നേഹിച്ച് മുന്നോട്ടുപോകുന്നത്. നേരത്തെ അമ്മയെകുറിച്ച് പൂര്‍ണിമ പറഞ്ഞ വാക്കുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Scroll to Top