നാല്പതുകളിലെ യാത്രക്കാരി..! ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത് !!!

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.ലോക്ഡൗൺ കാലത്താണ് താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായത്. നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്.

സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. നിരവധി നല്ല സിനിമകൾ മലയാളിക്ക് സമ്മാനിച്ച മലയാള സിനിമയുടെ പ്രിയ താര ദമ്പതികൾ കൂടിയാണ് ഇന്ദ്രജിത്തും പൂർണിമയും.ഇരുവരും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്.

ഇപ്പോൾ ഇതാ പൂർണിമയുടെ വ്യത്യസ്തമായ പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ . വർക്ക്ഔട്ട് ഗെറ്റപ്പിലാണ് ഗൃഹലക്ഷ്‌മി മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ നടി എത്തിയിരിക്കുന്നത്. അഞ്ജന അന്നയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Scroll to Top