ഒറ്റ ഫ്രെമിൽ അമ്മയും മകളും,താരങ്ങളുടെ ഹോട് ലുക്കിലെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാള സിനിമയുടെ പ്രിയ താരങ്ങളാണ് ഇന്ദ്രജിത്തും പൂർണിമയും.നിരവധി നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.ലോക്ഡൗൺ കാലത്താണ് ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായത്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.പ്രാർത്ഥന നല്ല ഒരു ഗായിക കൂടിയാണ്.നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്.

സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഫോട്ടോയാണ്.സൈമ അവാർഡിന് പോയപ്പോൾ മകൾ പ്രാർത്ഥന എടുത്ത ഫോട്ടോയാണ്.‘ഹലോ വേൾഡ്’ എന്ന അഭിസംബോധനയോടെയാണ് പൂർണിമ ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. മകൾ പ്രാർത്ഥന ഇന്ദ്രജിത്തിനെ ടാഗ് ചെയ്തിട്ടുമുണ്ട്.

അമ്മയുടെ ചിത്രമെടുക്കുന്ന മകളെയും ഫോട്ടോയിലെ മിററിലെ കാണാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ലിഫ്റ്റിൽ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്. വളരെ സ്‌റ്റൈലിഷ് ആയ കറുത്ത നിറത്തിലുള്ള വസ്ത്രമാണ് പൂർണിമ ധരിച്ചിരിക്കുന്നത്.ഇൻസ്റ്റാഗ്രാമിൽ കൂടെ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top