മുംബൈ ഡയറീസ്, അമല പോളിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് പൂർണിമ.

മലയാള സിനിമയുടെ പ്രിയ താരങ്ങളാണ് ഇന്ദ്രജിത്തും പൂർണിമയും.നിരവധി നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.ലോക്ഡൗൺ കാലത്താണ് ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായത്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.പ്രാർത്ഥന നല്ല ഒരു ഗായിക കൂടിയാണ്.

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്.സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്.

വിഡിയോയിൽ ഇന്ദ്രജിത്തിനൊപ്പം മുബൈയിൽ പോയ നിമിഷങ്ങളാണ് പങ്കുവെച്ചത്.പൂർണിമയുടെ മുംബൈ ഡയറീസിൽ ശ്രദ്ധേയമായത് അമല പോളിന്റെ സാന്നിധ്യമായിരുന്നു. പൂർണിമയ്ക്കൊപ്പം സന്തോഷ നിമിഷം ആസ്വദിക്കുന്ന അമല പോളിനെ വിഡിയോയിൽ കാണാം.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.അമല പോൾ കൂടുതൽ സുന്ദരിയായിട്ടുണ്ട് എന്നും ശ്രദ്ധേയമായ കമ്മെന്റുകളിൽ ഒന്നാണ്.

Scroll to Top