ജീവിതം സന്തോഷകരമാകുന്നത് നമ്മൾ ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്യുമ്പോഴാണ് അല്ലെ?

ജീവിതം സന്തോഷകരമാകുന്നത് നമ്മൾ ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്യുമ്പോഴാണ് അല്ലെ? ആസ്വാദനത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് ഭക്ഷണവും,സിനിമയും.ഇവ രണ്ടും ഒരുക്കുന്നതിലും ഉണ്ട് സാമ്യം.ഒരു സിനിമയുടെ വിജയത്തിന് പിന്നിൽ മികവുറ്റ കഥ, തിരക്കഥ, മനം നിറയ്ക്കുന്ന സംഗീതം,രസമേകുന്ന ക്യാമറ കാഴ്ചകൾ, സംവിധാനം, തുടങ്ങിയ ഒട്ടനവധി കൂട്ടുകൾ ചേരുംപടി ചേരുമ്പോളാണ്. അതുപോലെ തെന്നെയാണ് പാചകവും എല്ലാ കൂട്ടുകളും ഒത്ത അളവിൽ കഴിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച് പാകം ചെയ്യുമ്പോഴാണ് അത് നന്മയാൽ സ്വാദിഷ്ടമാകുന്നത്.

ഒരു നല്ല സിനിമ മാത്രമെല്ല, വരുന്നവർക്ക് മനസ്സും വയറും നിറയെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വളരെ മിതമായ നിരക്കിൽ വിളമ്പാനും ‘Director’s Special restaurant ലൂടെ “പൈപ്പിൻ ചുവട്ടിലെ പ്രണയം ” എന്ന സിനിമ സംവിധാനം ചെയ്ത ഡോമിൻ ഡിസൽവക്ക് കഴിയുന്നു. സിനിമയോടുള്ള ഇഷ്ട്ടംപോലെ തന്നെ മായങ്ങളും പ്രിസർവേറ്റീവ്‌സും മറ്റു ഹാനികരമായ ഒന്നും ഇല്ലാത്ത,പൊടിപ്പിച്ചെടുത്ത കറിക്കൂട്ടുകൾ ആണ് ഡിറക്ടർസ് സ്പെഷ്യലിൽ ഉപയോഗിക്കുന്നത്.ഇവ വിഭവങ്ങൾക്ക് കൂടുതൽ നന്മയോടെ സ്വാത് ഏകുന്നു.

കാണികളുടെ മനസ്സറിയുന്ന ഡയറക്ടർ,ഡിറക്ടർസ് സ്പെഷ്യലിൽ വരുന്നവരുടെ ഇഷ്ടത്തിനനുസരിച് വിഭവങ്ങൾ തയ്യാറാക്കുന്നു. ഉച്ചയ്ക്ക് നാടൻ വിഭവങ്ങളായ പൊതിച്ചോറ്,മീൻമുട്ടറോസ്സ്റ്,പൊതിബിരിയാണി, കപ്പ/മീൻ മുതൽ വൈകിട്ട് നൂഡിൽസ്,സാൻവിച്ചുകളും, ഹെൽത്തി ബാർബക്യു് തുടങ്ങിയ വിഭവങ്ങളും ലഭിക്കുന്നു .
നിങ്ങളുടെ താല്പര്യം എന്തുമാകട്ടെ മനസറിഞ്ഞ് ആസ്വദിച്ച കഴിക്കാൻ ഡിറക്ടർസ് സ്പെഷ്യൽ സന്ദർശിക്കാം,ഒപ്പം ഒരല്പം സിനിമ വിശേഷങ്ങളും പങ്കുവെക്കാം.സിനിമയിൽ എത്താൻ ആഗഹിച്ചു നടക്കുന്ന സമയത്തും,ഇപ്പോഴും കുട്ടുകാരോടത്തു ചർച്ചകൾ നടന്നിരുന്നതും,നടക്കുന്നതും ഇത്തരം ചെറിയ ചെറിയ റെസ്റ്റോറന്റുകളിൽ ആയിരുന്നെന്ന ഓര്മപ്പെടുത്തലിൽ നിന്നാണ് ഇങ്ങിനെ ഒരു ആശയം ഉടലെടുത്തത്.ഇതോടൊപ്പം തന്റെ അടുത്ത സിനിമയുടെ പ്രീ -പ്രൊഡക്ഷൻ ജോലി തിരക്കുകൾക്കിടയിലാണ് അദ്ദേഹം.

Scroll to Top